ഗുരുദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്
- Posted on March 13, 2023
- News
- By Goutham prakash
- 382 Views
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന് കീഴിൽ ചെമ്പഴന്തി ശ്രീനാരാണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ഗുരുദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. ആലുവ അദ്വൈതാശ്രമത്തിൽ മാർച്ച് 15 മുതൽ 21 വരെയാണ് കോഴ്‌സ് നടക്കുക. കോഴ്‌സിന്റെ ഉദ്ഘാടനം രാവിലെ 10ന് പ്രൊഫസർ എം.കെ സാനു നിർവഹിക്കും. രജിസ്റ്റർ ചെയ്തവർ അന്നേദിവസം രാവിലെ ആലുവ അദ്വൈതാശ്രമത്തിൽ എത്തിച്ചേരണമെന്ന് ഡയറക്ടർ അറിയിച്ചു.