പുതിയ നോട്ടുകൾ ഇറക്കി ഖത്തർ....

കാഴ്ച  ശക്തി ഇല്ലാത്തവർക്കും തൊട്ടു നോക്കി മനസ്സിലാക്കാവുന്ന  രീതിയിലാണ് നോട്ട് അച്ചടിച്ചിരിക്കുന്നത്.

പുതിയ 200 ന്റെയും 500 ന്റെയും ഖത്തരി റിയാൽ പുറത്തിറക്കി ഖത്തർ സെൻട്രൽ ബാങ്ക്. പുതിയ ഡിസൈനുകളുള്ള 200ന്റെ നോട്ടുകളും 500 ന്റെ നോട്ടുകളും മറ്റു നോട്ടുകളുമാണ്  5 ആം സീരിസിൽ  പുറത്തിറക്കിയിരിക്കുന്നത്.ഈ നോട്ടുകൾ ഡിസംബർ 18 ഖത്തറിന്റെ  ദേശീയ ദിനത്തിൽ പ്രാബല്യത്തിൽ വരും.

200റിയാലിന്റെ പുതിയ  നോട്ടിൽ  ഷെയ്ഖ്  അബ്ദുള്ള ബിൻ ജാസിം ആൽധാനിയുടെ കെട്ടാരവും,ഖത്തർ നാഷണൽ മ്യൂസിയം,മ്യൂസിയം ഓഫ് ഇസ്ലാമിക്‌ ആർട്ട്‌ എന്നിവയുടെ ചിത്രങ്ങൾ പതിച്ചിട്ടുണ്ട്.കാഴ്ച  ശക്തി ഇല്ലാത്തവർക്കും തൊട്ടു നോക്കി മനസ്സിലാക്കാവുന്ന  രീതിയിലാണ് നോട്ട് അച്ചടിച്ചിരിക്കുന്നത്. 3 മാസത്തിനുള്ളിൽ  പഴയ ഖത്തരി റിയാലുകൾ പ്രാദേശിക ബാങ്കിൽ നിന്നും മാറ്റി വാങ്ങാം.അതിനു ശേഷം സെൻട്രൽ ബാങ്കിൽ നിന്നും മാറ്റി വാങ്ങാൻ സാധിക്കും.

കടപ്പാട് -സമകാലിക മലയാളം

Author
No Image

Naziya K N

No description...

You May Also Like