പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയിൽ തീപിടിത്തം രണ്ട് പേർ മരിച്ചു.
- Posted on September 03, 2024
- News
- By Varsha Giri
- 29 Views
തിരുവനന്തപുരം പാപാനംകോട്ടേ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസില്‍ തീപിടിത്തം. പാപ്പനംകോടുള്ള ഇൻഷുറൻസ് കമ്ബനിയുടെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്.
2 പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസില്‍ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസില്‍ നിന്ന് കണ്ടെടുത്തത്.
ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. പാപ്പനംകോട് ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മുകള്‍ നിലയില്‍ പ്രവർത്തിച്ച ഇൻഷുറൻസ് കമ്ബനിയുടെ ഓഫീസ് പൂർണമായി കത്തിനശിച്ചു. റോഡരികില്‍ താഴത്തെ നിലയില്‍ സ്ഥാപനങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല. തീ ആളിപ്പടർന്ന ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. തീ അതിവേഗം ആളിപ്പടർന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തീ ആളിപ്പടർന്നതിന് പിന്നാലെ ഓഫീസിൻ്റെ ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. തീ ആളിപ്പടർന്ന് ഓഫീസിലെ ഫർണിച്ചറുകളടക്കം കത്തിനശിച്ചു.
സ്വന്തം ലേഖകൻ