ഭക്ഷ്യ-പോഷകാഹാര സുരക്ഷ, വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം, കാലാവസ്ഥാ വ്യതിയാനം

ഭക്ഷ്യ-പോഷകാഹാര സുരക്ഷ, വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം, കാലാവസ്ഥാ വ്യതിയാനം

എന്നിവ കാർഷിക മേഖലയിലെ വെല്ലുവിളികൾ.

രാഷ്ട്രപതി.





ന്യൂ ഡൽഹി: 

ഭക്ഷ്യ-പോഷകാഹാര സുരക്ഷ, വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം, കാലാവസ്ഥാ വ്യതിയാനം

എന്നിവ കാർഷിക മേഖലയിലെ വെല്ലുവിളികൾ.

രാഷ്ട്രപതി.

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ജാർഖണ്ഡിലെ റാഞ്ചിയിൽ ICAR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്കൻഡറി അഗ്രികൾച്ചറിൻ്റെ (NISA) ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തു

സംസാരിക്കവേ പറഞ്ഞു.


ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കൃഷിയെ ലാഭകരമായ സംരംഭമാക്കി മാറ്റുന്നതിനൊപ്പം ഈ രംഗത്തു മറ്റ് മൂന്ന് പ്രധാന വെല്ലുവിളികളുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ഭക്ഷ്യ-പോഷകാഹാര സുരക്ഷ, വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് ആ വെല്ലുവിളികൾ . ദ്വിതീയ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഈ വെല്ലുവിളികളെ നേരിടാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. പ്രാഥമിക കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർദ്ധന, തേനീച്ച വളർത്തൽ, കോഴി വളർത്തൽ, കാർഷിക ടൂറിസം തുടങ്ങി കാർഷിക സംബന്ധമായ മറ്റ് പ്രവർത്തനങ്ങളാണ് ദ്വിതീയ കൃഷിയിൽ ഉൾപ്പെടുന്നത്. കാർഷിക മാലിന്യങ്ങൾ,ദ്വിതീയ കാർഷിക പ്രവർത്തനങ്ങളിലൂടെ ശരിയായി ഉപയോഗിക്കാമെന്ന് അവർ പറഞ്ഞു. അവ സാംസ്‌കരിച്ച് ഉപയോഗപ്രദവും മൂല്യവത്തായതുമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയും. ഇതുവഴി പരിസ്ഥിതി സംരക്ഷിക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും കഴിയും.



ഇന്നത്തെ കാലഘട്ടം മാറ്റങ്ങൾ വരുത്താൻ പ്രാപ്തമായ സാങ്കേതിക വിദ്യകളുടെ കാലഘട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ സാങ്കേതിക വിദ്യകൾ നാം പ്രയോജനപ്പെടുത്തണം. അതേസമയം, അവയുടെ പാർശ്വഫലങ്ങൾ ഒഴിവാക്കണം. റോബോട്ടിക്‌സ്, ഇൻ്റർനെറ്റ് ഓഫ് തിംഗ്‌സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രാപ്‌തമാക്കിയ ഉപകരണങ്ങൾ എന്നിവയുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓട്ടോമേഷൻ ആൻഡ് പ്ലാൻ്റ് എൻജിനീയറിങ് ഡിവിഷൻ, എൻ ഐ എസ് എ യിൽ സ്ഥാപിച്ചതിൽ രാഷ്‌ട്രപതി സന്തോഷം പ്രകടിപ്പിച്ചു







Author

Varsha Giri

No description...

You May Also Like