നീരജിന്റെ ചരിത്ര ദിനം ദേശീയ ജാവ്ലിൻ ദിനമായി പ്രഖ്യാപിച്ച് എ എഫ് ഐ
- Posted on August 11, 2021
- Sports
- By Krishnapriya G
- 715 Views
രാജ്യത്ത് ജാവലിൻ ത്രോയുടെ പ്രചാരം വർധിപ്പിക്കുകയാണു ലക്ഷ്യമെന്നും ഫെഡറേഷൻ അറിയിച്ചു

ടോക്യോ ഒളിംപികസ് ജാവ്ലി ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടിയ ഓഗസ്റ്റ് 7, ഇനി മുതൽ ദേശീയ ജാവലിൻ ദിനമായി ആഘോഷിക്കുമെന്ന് ദേശീയ അത്‍ലറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ചു .അടുത്ത വർഷം മുതൽ ഈ ദിവസം സംസ്ഥാനതലത്തിൽ ജാവലിൻത്രോ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ഫെഡറേഷന്റെ തീരുമാനം . രാജ്യത്ത് ജാവലിൻ ത്രോയുടെ പ്രചാരം വർധിപ്പിക്കുകയാണു ലക്ഷ്യമെന്നും ഫെഡറേഷൻ അറിയിച്ചു.
ജാവലിൻ ത്രോ പാൻ-ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന്, ഞങ്ങൾ ആഗസ്റ്റ് 7 ദേശീയ ജാവലിൻ ദിനമായി ആഘോഷിക്കും, അടുത്ത വർഷം മുതൽ ഞങ്ങളുടെ അനുബന്ധ യൂണിറ്റുകൾ അതാത് സംസ്ഥാനങ്ങളിൽ ജാവലിൻ മത്സരങ്ങൾ നടത്തുമെന്നും, അത്ലറ്റുകളുടെ അനുമോദന ചടങ്ങിൽ എ എഫ് ഐ യുടെ ആസൂത്രണ കമ്മീഷൻ ചെയർമാൻ ലളിത് ഭാനോട്ട് ഔദ്യോഗിതമായി പ്രഖ്യപിച്ചു.
ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സര ഇനമാക്കാനുള്ള നീക്കവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ