വിജയ് സേതുപതി ചിത്രം 'മുഗിഴി'ന്റെ ടീസർ പുറത്ത്
- Posted on October 07, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 226 Views
62 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം റിലീസിനായി തിയേറ്ററിലേക്കാണ് എത്തുന്നത്
വിജയ് സേതുപതിയുടെ മകള്‍ ശ്രീജ വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മുഗിഴ്' ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. കാർത്തിക് സ്വാമിനാഥനാണ് സംവിധാനം. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രത്തില്‍ വിജയ് സേതുപതിയും റെജിന കസാന്‍ഡ്രയും പ്രധാന വേഷത്തിൽ എത്തുന്നു, ഒപ്പം സ്‍കൂബി എന്ന നായക്കുട്ടിയും രംഗത്തെത്തുന്നു. 62 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം തിയേറ്റര്‍ റിലീസ് ആണ്. ഈ മാസം 8ന് തിയറ്ററുകളില്‍ എത്തും.
ഛായാഗ്രഹണം സത്യ പൊന്മാര്‍. എഡിറ്റിംഗ് ആര്‍ ഗോവിന്ദരാജ്. ബാലാജി തരണീതരന്റെ വരികൾക്ക് രേവ സംഗീതം നൽകുന്നു. സ്റ്റില്‍സ് ഷണ്‍മുഖ സുന്ദരം, ഓഡിയോഗ്രഫി എ എസ് ലക്ഷ്‍മിനാരായണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആര്‍തി ശിവകുമാര്‍. വിഎഫ്എക്സ് ശകുന്‍ ഫിലിംസ്, വസ്ത്രാലങ്കാരം ദിവ്യ നിരഞ്ജനും നിർവഹിക്കുന്നു.