മെഗാ പ്ലാനുമായി ഇന്ത്യൻ റെയിൽവേ ...
- Posted on December 19, 2020
- News
- By Naziya K N
- 286 Views
പദ്ധതിയിലെ ഏറ്റവും സുപ്രധാനമായ കാര്യം റിസർവേഷൻ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവർക്കും ടിക്കറ്റ് ഉറപ്പാക്കി വെയ്റ്റിംഗ് ലിസ്റ്റ് ഒഴിവാക്കുക എന്നാണ്.

റിസർവേഷൻ ടിക്കറ്റിനായി അപേക്ഷിക്കുന്നവർക്ക് ഉൾപ്പടെ എല്ലാവർക്കും യാത്ര ഉറപ്പാക്കാനായി അടിമുടി പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.നാഷണൽ റെയിൽ പ്ലാൻ 2030 എന്ന പേരിൽ മെഗാപ്ലാനിന് രൂപം നൽകാനാണ് റെയിൽവേ ആലോചിക്കുന്നത്.വിദഗ്ദ്ധരുടെയും ജനങ്ങളിലൂടെയും അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുക.
പദ്ധതിയിലെ ഏറ്റവും സുപ്രധാനമായ കാര്യം റിസർവേഷൻ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവർക്കും ടിക്കറ്റ് ഉറപ്പാക്കി വെയ്റ്റിംഗ് ലിസ്റ്റ് ഒഴിവാക്കുക എന്നാണ്.ഇതുകിനു പുറമെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടി വരുമാനം കൂട്ടാനായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.പദ്ധതിയുടെ മറ്റൊരു ലക്ഷ്യം ചരക്ക് നീക്കം വർധിപ്പിച്ച വരുമാനം ഉയർത്തുക എന്നതാണ്.ഇതിനു വേണ്ടി 2030 ഓടെ 4 കടത്ത് ഇടനാഴി കൂടി സ്ഥാപിക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.രാജ്യത്തിന്റെ മൊത്തം ചരക്കു നീക്കത്തിൽ 47 % റെയിൽവേ വഴി ആക്കി വരുമാനം വർധിപ്പിക്കാനും റെയിൽവേ ലക്ഷ്യമിടുന്നു.
കടപ്പാട്-സമകാലിക കേരളം.
ഡിഗ്രീകൾ വാരിക്കൂട്ടി ഡോക്ടർ കെ എസ് ട്രീസ ലോക ശ്രദ്ധ ആകർഷിക്കുന്നു..
https://www.enmalayalam.com/news/WHEzJjvB