ധീരജ് രാജേന്ദ്രൻ കൊലക്കേസ്; വിവാദ പ്രസ്താവനയുമായി കെ സുധാകരൻ

സിപിഐഎമ്മിനെതിരെയും രൂക്ഷമായ വിമർശനം 

ധീരജ് രാജേന്ദ്രൻ കൊലക്കേസിൽ വിവാദ പ്രസ്താവനയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. ധീരജിന്റേത് ചോദിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണെന്നാണ് കെ സുധാകരൻ ആരോപിക്കുന്നത്. നിഖിൽ പൈലിയെ 40 പേർ ചേർന്ന് ആക്രമിച്ചു. ഓടിയിട്ടും വിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

ധീരജ് രാജേന്ദ്രന്റെ മരണത്തിൽ സിപി ഐ എം തിരുവാതിര കളിച്ച് ആഹ്ളാദിക്കുകയാണെന്നും. ധീരജിന്റെ മരണത്തിൽ സി പി ഐ എമ്മിന് ദുഖമില്ലയെന്നും വിമർശിച്ചു. ഡി വൈ എഫ് ഐ -എസ് എഫ് ഐ നേതൃത്വത്തിൽ നടക്കുന്ന കലാപത്തിന്റെ ഇരയാണ് ധീരജെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

പ്രതിഷേധത്തിന്റെ മറവിൽ വ്യാപക അക്രമമാണ് ഡി.വൈ.എഫ്.ഐ നടത്തുന്നത്. ഇടുക്കിയിലെന്താണ് നടന്നത് എന്നു പറഞ്ഞ എസ്.പിയെ എം.എം.മണി ഭീഷണിപ്പെടുത്തുകയാണ് എന്നും സുധാകരൻ  ആരോപിക്കുന്നു. ദിവസങ്ങളായി ഇടുക്കി എൻജിനീയറിങ് കോളജിൽ നടക്കുന്ന അക്രമങ്ങളിൽ നിരവധി കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കത്തി കണ്ടെടുക്കാനാകാതെ പൊലീസ്


Author
Sub-Editor

NAYANA VINEETH

No description...

You May Also Like