മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി പഞ്ചാബ് കിങ്‌സ്!

5 കളിയില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് എത്തി.

ഐപിഎല്ലില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി പഞ്ചാബ് കിങ്‌സ്. 9 വിക്കറ്റുമായി 14 പന്തുകള്‍ ശേഷിക്കെ മുംബൈ ഉയര്‍ത്തിയ 132 റണ്‍സ് എന്ന വിജയ ലക്ഷ്യം  പഞ്ചാബ് മറികടന്നു. നായകന്‍ കെ എല്‍ രാഹുല്‍ 52 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 3 ഫോറും അടിച്ചെടുത്ത് 60 റണ്‍സുമായി പുറത്താവാതെ നിന്നു. 25 റണ്‍സ് നേടിയ മായങ്കിനെ രാഹുല്‍ ചഹര്‍ മടക്കിയെങ്കിലും 43 റണ്‍സുമായി രാഹുലിനൊപ്പം ജയം തൊടും വരെ ക്രിസ് ഗെയ്ല്‍ ക്രീസില്‍ നിന്നു. 5 കളിയില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് എത്തി. 5 കളിയില്‍ നിന്ന് തന്നെ രണ്ട് ജയവും മൂന്ന് തോല്‍വിയുമായി മുംബൈ നാലാം സ്ഥാനത്താണ്. 

രോഹിത്തും സൂര്യകുമാറും ചേര്‍ന്നാണ് 26-2ലേക്ക് വീണ മുംബൈയെ ഉയര്‍ത്തിയത്. വിക്കറ്റ് നഷ്ടപ്പെടാതെ രോഹിത്തും സൂര്യകുമാറും കളിച്ചെങ്കിലും റണ്‍റേറ്റ് ഉയര്‍ത്താനായില്ല. 52 പന്തില്‍ നിന്ന് 5 ഫോറും രണ്ട് സിക്‌സും പറത്തി രോഹിത് 63 റണ്‍സ് നേടി. 33 റണ്‍സ് എടുത്ത് സൂര്യകുമാര്‍ പുറത്തായി.

ഏപ്രില്‍ 24നും 25നും അവശ്യ സര്‍വീസുകള്‍ മാത്രംAuthor
Sub-Editor

Sabira Muhammed

No description...

You May Also Like