കേരള പൊലീസിൽ ചരിത്രം രചിക്കാനൊരുങ്ങി സർക്കാർ

പൊലീസ് സേനയിലേക്ക് ട്രാന്‍സ് ജെന്‍ഡേഴ്സിനെ പരിഗണിക്കാൻ ആലോചന 


കേരളാ പൊലീസിൽ ചരിത്രം രചിക്കാനൊരുങ്ങുകയാണ് കേരള സർക്കാർ. പുരുഷന്‍മാരും സ്ത്രീകളും മാത്രം ജോലി ചെയ്തിരുന്ന പൊലീസ് സേനയിലേക്ക് ട്രാന്‍സ് ജെന്‍ഡേഴ്സിന്റെ സേവനം കൂടി ലഭ്യമാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ശുപാർശ സംസ്ഥാന സർക്കാർ ക്രമസമാധാന ചുമതല വഹിക്കുന്ന എ ഡി ജി പിക്ക് കൈമാറി.

ഇത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. എ ഡി ജി പിമാരുടെ യോഗത്തിലായിരിക്കും സേനയുടെ നിലപാട് സ്വീകരിക്കുക. വിഷയത്തില്‍ പൊലീസിന്റെ നിലപാട് കൂടി അറിഞ്ഞതിന് ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനം വ്യക്തമാക്കുക.

സംസ്ഥാന സർക്കാറിന്റെ ശുപാർശ പൊലീസ് ആസ്ഥാനത്തേക്ക് എത്തിയിട്ടുണ്ടെന്നാണ്  റിപ്പോർട്ടുകൾ  വ്യക്തമാക്കുന്നത്. സർക്കാർ ശുപാർശയിന്‍മേല്‍ പ്രാരംഭ നടപടികളും സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. പൊലീസ് സേനയുടെ പരിശീലനത്തിന്റെ ചുമതലയുള്ള എപി ബറ്റാലിയനോടും ഇക്കാര്യത്തില്‍ അഭിപ്രായം തേടും.

സേനയിലേക്ക് ട്രാന്‍സ്ജന്‍ഡേഴ്സിനെ കൊണ്ടുവന്നാല്‍ എങ്ങനെ ഉള്‍പ്പെടുത്താന്‍ കഴിയും, റിക്രൂട്ട്മെന്റ് എങ്ങനെ തുടങ്ങിയ കാര്യങ്ങളിലാണ് സർക്കാർ സേനയുടെ അഭിപ്രായം തേടിയിരിക്കുന്നത്. പരിശീലനം ഉള്‍പ്പടെയുള്ള മറ്റ് കാര്യങ്ങളും എപ്രകാരമായിരിക്കണമെന്നുമുള്ള അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്.

ശബരിമലമകരവിളക്ക്; വിപുലമായ ഒരുക്കങ്ങളോടെ ദേവസ്വം ബോർഡ്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like