അടി - ഇടി - പുക നിറച്ച് ഹ്രസ്വചിത്രം 'അടിപടലം'
- Posted on October 21, 2021
- Shortfilms
- By Sabira Muhammed
- 245 Views
മണിക്കുറുകൾക്കുള്ളിൽ തന്നെ ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി
സരുൺ സുരേന്ദ്രന്റെ സംവിധാനത്തിലൊരുങ്ങിയ ഹ്രസ്വചിത്രം 'അടിപടലം' ശ്രദ്ധേയമാവുന്നു. അകം പിക്ചർസ് നിർമ്മിച്ച് സ്സാർ ഫിലിംസിന്റെ ഒഫീഷ്യൽ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ചിത്രം മണിക്കുറുകൾക്കുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.
ഒരുകൂട്ടം യുവാക്കളുടെ ഒരു ദിവസത്തെ ചില സംഭവ വികാസങ്ങളിലൂടെയാണ് അടിപടലം പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മഖ്ബൂൽ മുഹമ്മദും, ചിത്രസംയോജനം അഭിജിത്ത് കൃഷ്ണയുമാണ് നിർവഹിക്കുന്നത്. അജീഷ്, വിഷ്ണു, റാഷിദ്, വിഷ്ണു, സിബിൻ, വിഷ്ണുദാസ്, മുബഷിർ, രാജു തുടങ്ങിയവവരാണ് ചിത്രത്തിൽ വേഷമിടുന്നത്.