കരീന കപൂർ ഖാൻ ത്രില്ലർ സിനിമ നിർമ്മാതാവാകാൻ ഒരുങ്ങുന്നു

ഏക്തയ്‌ക്കൊപ്പം ഈ സിനിമയിൽ നിർമ്മാതാവായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കരീന

കരീന കപൂർ ഖാൻ ത്രില്ലർ ചിത്രം നിർമിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ 21 വർഷമായി കരീന കപൂർ തന്റെ അഭിനയ മികവിലും താരപരിവേഷത്തിലും വേറിട്ടുനിൽക്കുന്ന ഒരു തരമാണ്, കൂടാതെ അടുത്തിടെ അവർ ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു. ഇപ്പോൾ തരാം കരിയർ മുന്നേറ്റത്തിന്റെ ഭാഗമായി ത്രില്ലർ ചിത്രം നിർമിക്കാൻ ഒരുങ്ങുകയാണ്. സ്കാം 1992 ഡയറക്ടർ ഹാൻസൽ മെഹത്ത സംവിധാനം ചെയ്യുന്ന ചിത്രം കരീന കപൂറും ഏക്ത കപൂറുമാണ് നിർമിക്കാൻ ഒരുങ്ങുന്നത്.

യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ത്രില്ലർ യുകെയിലാണ് ചിത്രികരിക്കുന്നത്.  ഏക്തയ്‌ക്കൊപ്പം ഈ സിനിമയിൽ നിർമ്മാതാവായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കരീന പറഞ്ഞു.  താൻ ഹൻസൽ മേത്തയുടെ സിനിമകളുടെ ആരാധികയാണെന്നും ആദ്യമായിയാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നതെന്നും അതുകൊണ്ട് തന്നെ ഈ സംരംഭം തനിക്ക് വിലമതിക്കാനാവാത്തതാണെന്നും കരീന കൂട്ടിച്ചേർത്തു.

ഏക്താ കപൂറും കരീന കപൂറും 2018 ൽ കോമഡി ചിത്രമായ വീരി ദി വെഡ്ഡിംഗിൽ ഒന്നിച്ചിരുന്നു. താരശക്തിയും പ്രതിഭയും ചേർന്ന ഒരു ചലനാത്മക സംയോജനമാണ് കരീനയെന്നും കൂടാതെ ഹൻസൽ മേത്തയുടെ സംവിധാന മികവ് കൂടി ചേരുമ്പോൾ ചിത്രം ആവേശകരമാകും എന്നത് ഉറപ്പാണ് എന്ന് ഏക്താ പറഞ്ഞു.

നടി ശരണ്യ ശശി വിടവാങ്ങി

Author
Citizen journalist

Ghulshan k

No description...

You May Also Like