നിങ്ങൾ മദ്യപിക്കുന്നവരാണോ? ഈ കാര്യങ്ങൾ അറിയാതെ പോകരുതേ!!..

പരിധി വിട്ടുള്ള മദ്യപാനം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

അമേരിക്കയിലെ സെന്റർസ് ഫോർ ഡിസീസ്  കണ്ട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിഡി)  മദ്യപാനത്തെ  തുടർന്നുണ്ടാകുന്ന 6 ഗുരുതര പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.പരിധി വിട്ടുള്ള മദ്യപാനം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അവ ഏതൊക്കെയാണെന്ന് നോക്കാം...

1.രോഗ പ്രതിരോധ ശേഷി കുറയുന്നു:അമിതമായ മദ്യപാനം ഉള്ളവരിൽ കരൾ പോലുള്ള അവയവങ്ങളിൽ തകരാറുണ്ടാക്കുന്നു.നമ്മുടെ പ്രതിരോധശേഷിയിൽ മുഖ്യമായൊരു പങ്കുവഹിക്കുന്ന അവയവമാണ് കരൾ.കരളിന്റെ ആരോഗ്യം നശിക്കുന്നത് ആയുസ് കുറയാൻ കാരണമാകുന്നു.അതിനാൽ അമിതമായുള്ള മദ്യപാനം പ്രതിരോധശേഷിയെ ദുര്ബലപ്പെടുത്തുമെന്നും അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂട്ടുന്നു എന്നും സിഡിഡി അഭിപ്രായപ്പെടുന്നു.

2.മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നു:അമിതമായുള്ള മദ്ധ്യം കഴിക്കുന്നത് വഴി ഉണ്ടാവുന്ന ഏറ്റവും മോശമായ പാർശ്വ ഫലങ്ങളിൽ ഒന്ന് തലച്ചോറിന്റെ സങ്കോചവും ബുദ്ധി ശക്തി കുറയുന്നതുമാണ്.തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കാനും ഇത് കാരണമാകുന്നു.ഡിമെൻഷ്യയും മദ്യപാനവുമായി ബന്ധപ്പെട്ട ദീർഘകാല ആരോഗ്യ അപകടങ്ങളിൽ ഉൾപ്പെടുന്നു എന്ന സിഡിഡി പറയുന്നു.

3.ആയുസ്സ് കുറയുന്നു:സ്ഥിരമായി മദ്ധ്യം കഴിക്കുന്നവർക്ക് മരണ സാധ്യത കൂടുതലാണ്.ഒരാളുടെ ആയുസ്സ് വേഗത്തിൽ അവസാനിക്കാൻ മദ്യപാനം കാരണമാകുന്നു.സിഡിഡി യുടെ റിപ്പോർട്ടനുസരിച്ച് അമിതമായ മദ്യപാനമാണ് അമേരിക്കയിൽ ഓരോ വർഷവും 95000 മരണങ്ങൾക്ക് കാരണമാകുന്നത്.

4.ക്യാൻസറിനുള്ള സാധ്യത:അമിതമായുള്ള മദ്യപാനം സ്തനം, വായ, തൊണ്ട, അന്നനാളം, കരൾ, വൻകുടൽ എന്നിവിടങ്ങളിൽ ഉൾപ്പടെയുള്ള ചില ക്യാന്സറുകളുടെ സാധ്യത വർധിപ്പിക്കുന്നു എന്ന് സിഡിഡി വ്യക്തമാക്കുന്നു.മദ്യപിക്കുമ്പോൾ ശരീരം അതിനെ "അസറ്റാൽഡിഹൈഡ്" എന്ന രാസവസ്തുവായി  ചേർന്ന് പ്രവർത്തിക്കാൻ ഇടയാക്കുന്നു . ഈ സംയുക്തം ഡിഎൻഎയെ തകർക്കുന്നു. കേടുപാടുകൾ തീർക്കുന്നതിൽ നിന്ന് ശരീരത്തെ തടയുകയും ചെയുന്നു.സെല്ലിന്റെ ഇൻസ്‌ട്രക്ഷൻ മാനുവൽ  ആണ് ഡിഎൻഎ .അതിനാൽ ഡിഎൻഎ കേടാകുമ്പോൾ ഒരു സെല്ലിന് നിയന്ത്രണം വിട്ട് ക്യാൻസർ കോശങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നു എന്നും സിഡിഡി പറയുന്നു.

5.കരൾ രോഗം:സിഡിഡി പറയുന്നതനുസരിച് അമിതമായ മദ്യപാനം കരളിനെ ബാധിക്കുന്നു.ഇത് ഫാറ്റി ലിവർ രോഗം(സ്റ്റീറ്റോസിസ് ),ഹെപ്പറൈറ്റിസ്, ഫൈബ്രോസിസ്, സിറോസിസ് എന്നിവയ്ക്ക് കാരണമാകുന്നു.

6.ഹൃദയ പ്രശ്നങ്ങൾ:അമിത മദ്യപാനം കാർഡിയോ മയോപ്പതി,ക്രമ രഹിത ഹൃദയമിടിപ്പ് ,ഉയർന്ന രക്തസമ്മർദ്ദം,ഹൃധയാഗതം എന്നിവയ്ക്ക് കാരണമാകുന്നു എന്ന് സിഡിഡി റിപ്പോർട്ട് ചെയ്യുന്നു.മദ്ധ്യം ഒരു ഉത്തേജക വസ്തുവാണ്. അതിനാൽ നിങ്ങളത് കുടിക്കുമ്പോൾ ഹൃദയമിടിപ്പും രക്ത സമ്മർദ്ദവും താത്കാലികമായി വർധിക്കുന്നു.ഓരോ ദിവസവും ഇതിലൂടെ നിങ്ങളുടെ ശരീരം കടന്നുപോകുമ്പോൾ വർധിച്ചു കൊണ്ടിരിക്കുന്ന ഹൃദയമിടിപ്പ്,ഉയർന്ന രക്തസമ്മര്ദം,ദുർബലമായ ഹൃദയ പേശികൾ,ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങിയവയ്ക്ക് കാരണമാകുന്നു.Author
No Image

Naziya K N

No description...

You May Also Like