മിണ്ടാപ്രാണിയോട് കൊടും ക്രൂരത...ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത്‌ മോട്ടോർ വാഹന വകുപ്പ്..

വാഹനം കസ്റ്റഡിയിൽ എടുക്കുകയും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്‌തെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.


എറണാകുളം ചെങ്ങമനാട് അത്താണി ഭാഗത്തു ഇന്നലെ പകൽ 11 മണിയോടെ നടന്ന സംഭവത്തിൽ  ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.മോട്ടോർ വാഹന നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്‌ .വാഹനം കസ്റ്റഡിയിൽ എടുക്കുകയും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്‌തെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.


ഇന്നലെ പകൽ 11 മണിയോടെയാണ് സംഭവം നടക്കുന്നത്.എറണാകുളം പറവൂരിൽ പട്ടിയുടെ കഴുത്തിൽ കയർ കുരുക്കിയ ശേഷം റോഡിലൂടെ കെട്ടിവലിക്കുകയായിരുന്നു കുന്നുകര ചാലക്കൽ സ്വദേശിയായി യൂസഫ് .കുടുംബത്തിന് ഇഷ്ടമല്ലാത്തതിനാൽ നായയെ ഉപേക്ഷിക്കാൻ ശ്രമിച്ചതാണെന്നാണ് യൂസഫിന്റെ വാദം .അഖിൽ എന്ന ബൈക്ക് യാത്രികനായ യുവാവ് സംഭവം കാണുകയും വീഡിയോ പകർത്തുകയും യൂസഫിന്റെ വാഹനം തടഞ്ഞു ചോദ്യം ചെയ്യുകയും ചെയ്തു.ഇതോടു കൂടിയാണ് സംഭവം പുറം ലോകമറിയുന്നത്.


പരുക്കേറ്റ നായയെ ദയ എന്ന സംഘടനയിലെ പ്രവർത്തകർ ഏറ്റെടുക്കുകയും പ്രാഥമിക ശിശ്രൂഷ നൽകി നായയെ പരിചരിക്കുകയും ചെയ്തു.നിറഞ്ഞ മനസ്സോടുകൂടി നായയെ പരിചരിക്കാനും സംരക്ഷിക്കാനും താല്പര്യം പ്രകടിപ്പിചെത്തുന്നവർക്ക് നായയെ കൈമാറിയേക്കുമെന്നാണ് വിവരം.

Author
No Image

Naziya K N

No description...

You May Also Like