രേഷ്മ മറിയം റോയ് ഇനി സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റായി 21 കാരി രേഷ്മ മറിയം റോയി. കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മയെ സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച സംസ്ഥാനത്തെ ഏറ്റവും പ്രായ കുറഞ്ഞ സ്ഥാനാര്‍ഥി കൂടിയായിരുന്നു രേഷ്മ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന് തലേ ദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്. ഇതിന് പിന്നാലെ തന്നെ നാമനിർദേശ പത്രിക സമർപ്പിക്കുകയായിരുന്നു.

അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാർഡിൽനിന്നാണ് രേഷ്മ മറിയം റോയ് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് ഭരിച്ചുകൊണ്ടിരിക്കുന്ന വാർഡ് 70 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കുകയായിരുന്നു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി.

കോന്നി വി.എൻ.എസ്. കോളേജിൽനിന്ന് ബി.ബി.എ. പൂർത്തിയാക്കിയ രേഷ്മ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.

Author
No Image

Naziya K N

No description...

You May Also Like