മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നിന്നും വിജിലൻസ് പണം പിടിച്ചെടുത്തു.
- Posted on January 11, 2025
- News
- By Goutham Krishna
- 33 Views
പാലക്കാട്.
പാലക്കാട് മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ₹149490/-രൂപ പിടിച്ചെടുത്തു.
1. Walayar - recovered amt/- 90650/-
2. Govindapuram - recovered amt/- 10140/-
3 Gopalapuram- recovered amt/- 15650/-
4. Walayar Out- recovered amt/ 29000/-
5. Meenakshipuram – recovered amt/- 4050/-
Total – Rs 1,49,490/-
അതിർത്തി കടന്നു വരുന്ന വാഹന ഡ്രൈവർ മാർ കൈക്കൂലി ആയി നൽകിയ തുകയാണ് വിജിലൻസ് കണ്ടെടുത്തത്. 10/01/25 രാത്രി 11 മണി മുതൽ 11/01/25(ഇന്ന് ) വെളുപ്പിന് 3 മണി വരെയാണ് എറണാകുളം വിജിലൻസ് റേഞ്ച് SP യുടെയും, പാലക്കാട് വിജിലൻസ് DYSP യുടെയും നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് ഉദ്യോഗസ്ഥർ വേഷം മാറി ചെക്ക് പോസ്റ്റുകളിൽ നിൽക്കുന്ന സമയം വിവിധ വാഹന ഡ്രൈവർ മാർ ചെക്ക് പോസ്റ്റ് കളിൽ എത്തി പണം നൽകി പോകുന്നുണ്ടായിരുന്നു.
സ്വന്തം ലേഖകൻ.