കജോളിനെ നായികയാക്കി ബോളിവുഡ് ചിത്രമൊരുക്കാൻ രേവതി
- Posted on October 08, 2021
- Cinemanews
- By JAIMOL KURIAKOSE
- 214 Views
യഥാര്‍ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ കജോൾ നായികയായി എത്തുന്നു. 'ദ് ലാസ്റ്റ് ഹുറാ' എന്നാണ് ചിത്രത്തിന്റെ പേര്. യഥാര്‍ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ബിലീവ് പ്രൊഡക്‌ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്‌ഷന്‍ എന്നീ ബാനറുകളില്‍ സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. 'സുജാത' എന്ന അമ്മയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ജീവിതപ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രമായാണ് കാജോള്‍ വേഷമിടുന്നത്. സമീര്‍ അറോറയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
രേവതി നടി എന്ന നിലയില്‍ മാത്രമല്ല സംവിധായക എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ്.11 വര്‍ഷത്തിനു ശേഷമാണ് രേവതി വീണ്ടും സംവിധായികയായി രംഗത്തെത്തുന്നത്. രണ്ട് ഫീച്ചര്‍ ചിത്രങ്ങളും ആന്തോളജികളുടെ ഭാഗമായി രണ്ട് ഹ്രസ്വചിത്രങ്ങളും രേവതി സംവിധാനം ചെയ്‍തിട്ടുണ്ട്. 2002ല്‍ പുറത്തിറങ്ങിയ അരങ്ങേറ്റ ചിത്രമായ മിത്ര്, മൈ ഫ്രണ്ടിലൂടെ ദേശീയ പുരസ്കാരവും നടിയെ തേടിയെത്തിയിരുന്നു.