പൗരത്വത്തിന് മുസ്ലിങ്ങൾ അല്ലാത്ത അഭയാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ

വെള്ളിയാഴിച്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ഇന്ത്യയിൽ താമസിക്കുന്ന മുസ്ലിങ്ങൾ അല്ലാത്ത അഭയാർഥികളിൽനിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ. വെള്ളിയാഴിച്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തി താമസിക്കുന്ന അഭയാർത്ഥികൾക്കാണ് പൗരത്വത്തിന് ഉത്തരവ് പ്രകാരം അപേക്ഷിക്കാവുന്നത്.

1955ലെ പൗരത്വ നിയമത്തിൽനിന്നുള്ള വകുപ്പുകൾ പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയിരിക്കുന്നത്. 2019ൽ കൊണ്ടുവന്ന പൗരത്വ ഭേദഗതിക്ക് ചട്ടങ്ങൾ നിശ്ചയിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്രത്തിന്റെ നടപടി. കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി (സിഎഎ) 2019ലാണ് പാസാക്കുന്നത്. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നിരുന്നു. ഡിസംബർ 31, 2014 വരെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാർസി, ജൈന, ബുദ്ധ മത വിശ്വാസികൾക്കാണ് 2019ലെ പുതിയ പൗരത്വ ഭേദഗതി നിയമം പ്രകാരം ഇന്ത്യയിൽ പൗരത്വം നൽകുക. 

വികസനത്തിന് കൊച്ചിയോടൊപ്പം കൈകോർത്ത് കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവണ്‍മെന്‍റ് ഫോറം

Author
Sub-Editor

Sabira Muhammed

No description...

You May Also Like