മണം പിടിച്ചെത്തി പൊലീസ് നായ ; കണ്ടെത്തിയത് നാലുകിലോ കഞ്ചാവ്
- Posted on March 05, 2022
- News
- By NAYANA VINEETH
- 129 Views
അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

നാലുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് പിടികൂടി. ഒറീസ സ്വദേശി പരേഷ് നായിക് (29) ആണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് 8.30ന് ഷാലിമാര്‍ എക്സ്പ്രസില്‍ വന്നിറങ്ങിയ പരേഷിന്റെ ബാഗില്‍ നിന്ന് പൊലീസ് നായ ഡോണ്‍ മണംപിടിച്ചാണ് കഞ്ചാവ് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതി പാലായിലെ വലവൂരിലുള്ള സ്വകാര്യ ഫാക്ടറിയില്‍ ജോലിക്ക് എത്തിയതാണ്. ട്രെയിനില്‍ വന്ന് കോട്ടയത്ത് ഇറങ്ങിയ ശേഷം പാലായിലേക്ക് ബസില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു.
ഇതിനിടയിലാണ് പൊലീസ് നായ ഡോണ്‍ മണം പിടിച്ച് പരേഷിനടുത്തെത്തിയത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നാല് കിലോ കഞ്ചാവ് കണ്ടെടുത്തത്.
കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ്‌കുമാറിന്റെ നിര്‍ദേശാനുസരണം ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പരേഷ് നായികിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പാക് പള്ളി സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്