ആരുമറിയാത്ത ചമ്മന്തിയുടെ ചില ചരിത്രങ്ങൾ...ഒപ്പം വ്യത്യസ്തമായ കൂട്ടും...

ഒരുപിടി ചമ്മന്തി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം...കുട്ടിക്കാലം മുതൽക്കേ നമ്മളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒരു വിഭവമാണ് ചമ്മന്തി..മറ്റെന്ത് കറികളില്ലെങ്കിലും ചമ്മന്തി മാത്രം ഉണ്ടെങ്കിൽ ചോറുണ്ണാൻ സാധിക്കും.ആവി പറക്കുന്ന ചോറും ചമ്മന്തിയും നമ്മളുടെ ഓർമകളിൽ എന്നും മായാതെ കിടുക്കുന്ന ഓർമകളാണ്.കുട്ടിക്കാലത്തു മുത്തശ്ശിയും അമ്മയുമൊക്കെ ഉണ്ടാക്കി തരുന്ന ചമ്മന്തിയുടെ രുചി എപ്പോളും നമ്മളുടെ നാവിൻ തുമ്പിലുണ്ടാകും.മലയാളികളുടെ ഊണ് മേശയിൽ ചമ്മന്തി എന്നും ഒരു നൊസ്റ്റാൾജിയ വിഭവം തന്നെയാണ്.

ചരിത്രാതീത കാലം മുതല്‍ക്കേ ഭാരതത്തില്‍ ചമ്മന്തികളുണ്ടായിരുന്നു. ആഹാരത്തോടൊപ്പം വിളമ്പുന്ന ഉപദംശങ്ങളെപ്പറ്റി പുരാണങ്ങളില്‍ പ്രതിപാദിക്കുന്നു. ഭക്ഷണത്തിന് സ്വാദ് വര്‍ധിപ്പിക്കുന്നതിനായി, ഉമിനീര്‍, മറ്റ് ദഹന രസങ്ങളുടെ ഉത്പാദനം കൂട്ടാനാണ് ഉപദംശങ്ങള്‍ അഥവാ തൊടുകറികള്‍- പുളിയിഞ്ചിയും ഇഞ്ചിത്തൈരും ചമ്മന്തികളും അച്ചാറുകളും ഒക്കെ ഈ ഗണത്തില്‍ പെടും.

ചമ്മന്തിക്കാര്യത്തില്‍ ചൈനാക്കാരും പിന്നിലല്ല. പലതിന്റെയും ചാറു പിഴിഞ്ഞ് തിളപ്പിച്ച് വറ്റിച്ചാണ് അവര്‍ തൊടുകറികളുണ്ടാക്കിയത്. ഇന്നുകാണുന്ന സോസുകളുടെ പഴയ രൂപമായിരുന്നു അത്.പിന്നീട് ലോകത്ത് പലതരത്തിലുള്ള ചമ്മന്തികളുണ്ടായി. വിവരമുള്ളവര്‍ ഇതിനെ ഒരു ഗണത്തിലേക്ക് മാറ്റി. ഡിപ്‌സ്, സോസസ് ആന്‍ഡ് സ്പ്രഡ്‌സ്.

ലോകം കീഴടക്കിയ ചമ്മന്തി ശ്രേഷ്ഠന്‍ മയോണീസത്രേ! 1756-ല്‍ ഫ്രഞ്ച് പാചകവിദഗ്ധനായിരുന്ന ഡ്യൂക്. ഡി. റിഷേലിയാണ് തന്റെ പാചക പരീക്ഷണശാലയില്‍ മയോണീസ് കണ്ടുപിടിച്ചത്. ആരോഗ്യദായകമായ ഒരു ഭക്ഷണമല്ലെങ്കിലും അസാധ്യ രുചി കാരണം ലോകം മുഴുവന്‍ ഇതു പ്രചരിച്ചു. കഞ്ഞിയില്‍പ്പോലും മയണീസൊഴിച്ചുകഴിക്കുന്ന ചില വിരുതന്മാര്‍ നമ്മുടെ നാട്ടിലുമുണ്ട്.


ഇലയട ഒരു നൊസ്റ്റാൾജിക്ക് വിഭവം ...

Author
No Image

Naziya K N

No description...

You May Also Like