കോവിഷീൽഡ്‌ ,കൊവാക്‌സിൻ തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും....

രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി ഡ്രഗ്‌സ്  കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നിയന്ത്രിത ഉപയോഗത്തിനായി അനുമതി നൽകിയ 2 വാക്‌സിനുകളാണ് കോവിഷീൽഡും കൊവാക്‌സിനും  

രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി ഡ്രഗ്‌സ്  കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നിയന്ത്രിത ഉപയോഗത്തിനായി അനുമതി നൽകിയ 2 വാക്‌സിനുകളാണ് കോവിഷീൽഡും കൊവാക്‌സിനും  .എന്തൊക്കെയാണ് ഇവയുടെ പ്രത്യേകതകൾ എന്ന് നോക്കാം...

കോവിഷെയിൽഡ് വാക്‌സിൻ....

ബ്രിട്ടനിലെ ആസ്ട്ര സെനേകയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത ഈ വാക്‌സിൻ പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്  നിർമിച്ചത്.ചിമ്പാൻസികളിൽ  കാണുന്ന വൈറസിന്റെ വകഭേദം സൃഷ്ടിച്ച് ദുർബലമാക്കിയാണ് കോവിഷീൽഡ്‌ വാക്‌സിൻ വികസിപ്പിച്ചത്.ഒരാൾക്ക് 2 ഡോസ് ആണ്  ഈ വാക്‌സിൻ നൽകേണ്ടത്.70.42 % ഫലപ്രാപ്‌തിയാണ് കോവിഷീൽഡ്  വാക്‌സിൻ അവകാശപ്പെടുന്നത്.ഇത് അസ്ട്രാസെനേക മറ്റു രാജ്യങ്ങളിലെല്ലാം  ചേർന്ന് 23745 പേരിൽ ക്ലിനിക്കൽ ട്രയൽ നടത്തി.ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് മുഗേന 17 നഗരങ്ങളിൽ 16000 പേരിൽ ക്ലിനിക്കൽ പരീക്ഷണം നടത്തി.ഇതിന്റെ അന്തിമ ഫലം പുറത്തു വന്നിട്ടില്ല.2-9  ഡിഗ്രി സെൽഷ്യസിലാണ് കോവിഷീൽഡ്‌ വാക്‌സിൻ സൂക്ഷിക്കേണ്ടത്.


കൊവാക്‌സിൻ...

ഹൈദരാബാദിലെ ഭാരത്  ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത  വാക്‌സിനാണ് കൊവാക്‌സിൻ നിർജീവമായ കൊറോണ വൈറസ് ഘടകത്തിൽ നിന്നാണ് ഇത് വികസിപ്പിച്ചത്.രോഗ വ്യാപനത്തിനോ ,പെരുകാനോ സാധ്യതയില്ലാത്ത വൈറസുകളെ ഉപയോഗിച്ച്  അതിലെ ഘടകങ്ങൾ വേർതിരിക്കാൻ കൊവാക്‌സിൻ രൂപപെടുത്തിയിരിക്കുന്നത്.ഒരാൾക്ക് 2 ഡോസ് ആണ് നൽകേണ്ടത്.ഇതിന്റെ ഫലപ്രാപ്തിയെ കുറിച്ച്  നിലവിൽ വ്യക്തത വന്നിട്ടില്ല.ഈ വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ 800 പേരിൽ നടന്നു.മൂന്നാം ഘട്ട പരീക്ഷണം 25800 പേരിൽ.മൂന്നാം ഘട്ട പരീക്ഷണം കൂടി പൂർത്തിയായാൽ അന്തിമ അനുമതി ഈ വാക്‌സിന് ലഭിക്കും.എന്നാൽ അടിയന്തര ഉപയോഗത്തിന് കൊവാക്‌സിൻ  അനുമതി ലഭിച്ചിട്ടുണ്ട്.2-9 ഡിഗ്രി സെൽഷ്യസിൽ ആണ് ഇത് സൂക്ഷിക്കേണ്ടത്.കൊവാക്‌സിൻ എല്ലാ ക്ലിനിക്കൽ ട്രയൽ ഫലവും പുറത്തു വന്നതിനു ശേഷമായിരിക്കും ഉപയോഗത്തിനായി നൽകുക.
നന്മനിറഞ്ഞവൻ മഹേഷ് ഭായ് സവാനി.

https://www.enmalayalam.com/news/8Z7f6UWB

Author
No Image

Naziya K N

No description...

You May Also Like