അക്രമിക്ക് മുന്നിലിരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന യുവാവ്‌ - വൈറലായി വീഡിയോ

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് വളരെയധികം ആകാംഷ ഉണർത്തുന്ന കുറച്ച് ചിത്രങ്ങളാണ്. ഒരു ഭക്ഷണ ശാലയിലാണ് സംഭവം നടക്കുന്നത്.  ആയുധധാരിയായ ഒരു മോഷ്ട്ടാവ് അപ്രതീക്ഷിതമായി ഭക്ഷണ ശാലയിലേക്ക്  വന്നു. സാധാരണ ഗതിയിൽ എല്ലാവരും പെട്ടെന്ന് തന്നെ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കും. എന്നാൽ നേരെ മറിച്ചാണ് അവിടെ സംഭവിച്ചത്.

ഭക്ഷണശാലയിൽ ആസ്വദിച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഒരു യുവാവിനെ നമുക്ക് വിഡിയോയിൽ കാണാൻ കഴിയും. മറ്റ് ചിലർ സംസാരിച്ചു നിൽക്കുന്നു, ചിലർ ഭക്ഷണം കഴിക്കുന്നതും കാണാം.

പെട്ടെന്ന് റെസ്റ്റോറന്റിലേക്ക് ഹെൽമെറ്റ് ധരിച്ച ഒരാൾ  കടന്ന് വരികയും തോക്ക് ചൂണ്ടി എല്ലാരുടെയും കയ്യിലുള്ളതെല്ലാം നല്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.  ചിലർ റെസ്റ്റോറന്റിന് പുറത്തേക്ക് പോകുന്നതും മറ്റ്‌ ചിലർ അവരുടെ കയ്യിലുള്ളതെല്ലാം ഒളിപ്പിച്ചു വെക്കുന്നത്തും വീഡിയോയിൽ കാണാം. 

ഈ സമയം ഒരു യുവാവും അദ്ദേഹത്തിനടുത്തായി ഒരു യുവതിയും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.  യുവാവിന്‍റെ കഴുത്തില്‍ നിന്ന് മോഷ്ടാവ് സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയും കൗണ്ടറില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ ആവശ്യപ്പെട്ടുകയും ചെയ്യുന്നുണ്ട്. തുടർന്ന്  മോഷ്ട്ടാവ് യുവാവിന്റെ സുഹൃത്തിന്റെ മാല പൊട്ടിക്കാൻ പോകുന്നതിനിടെ കോഴിക്കാൽ ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്ന യുവാവ് തന്റെ ഫോൺ മോഷ്ടാവിന് നൽകി. 

ഫോൺ വാങ്ങിയ മോഷ്ടാവ് പെൺകുട്ടിയുടെ മാല പൊട്ടിച്ചെടുക്കുകയും ചെയ്‌തു. പെൺകുട്ടിയും തന്റെ ഫോൺ മോഷ്ടാവിന് നൽകിയെങ്കിലും അത് വാങ്ങിയില്ല. തുടർന്ന് കൗണ്ടറിലെ പണവും വാങ്ങിയ ശേഷം മോഷ്ടാവ് റെസ്റ്റോറന്റ് വിട്ടു. മോഷ്ടാവ് പുറത്ത് പോയതിന് ശേഷവും  ചിക്കൻ കഴിച്ചു കൊണ്ടിരിക്കുന്ന യുവാവിനെ വിഡിയോയിൽ കാണാൻ കഴിയും. 

ആയുധധാരിയായ മോഷ്ടാവ് തോക്ക് ചൂണ്ടിയപ്പോഴും അതൊന്നും വകവെക്കാതെ കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ ധൈര്യത്തെ കുറിച്ചാണ് സൈബർ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്.

സ്വർഗത്തിലെ പഴം

Author
Sub-Editor

Sabira Muhammed

No description...

You May Also Like