പരിശുദ്ധ തട്ടാഴാത്തമ്മയുടെ തിരുന്നാളിന് തുടക്കമായി
- Posted on January 07, 2022
- Localnews
- By NAYANA VINEETH
- 294 Views
ഇന്നലെ വൈകീട്ട് 05.30ന് ചാത്യാത്ത് പള്ളി വികാരി റവ. ഫാ. അലോഷ്യസ് തൈപറമ്പിൽ ചടങ്ങിന് മുഖ്യ കാർമികത്വം വഹിച്ചു

വടുതല ഡോൺ ബോസ്കോയിൽ പരിശുദ്ധ തട്ടാഴാത്തമ്മയുടെ തിരുന്നാളിന് ഇന്നലെ തുടക്കം കുറിച്ചു. ചടങ്ങിന്റെ ഭാഗമായി വൈകീട്ട് 05.30ന് ചാത്യാത്ത് പള്ളി വികാരി റവ. ഫാ. അലോഷ്യസ് തൈപറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ പതാക ആശിർവദിച്ചു കൊണ്ട് ചടങ്ങുകൾക്ക് തുടക്കമായി. നാലു ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷത്തിൽ നിരവധി വിശിഷ്ടാത്ഥികൾ പങ്കെടുക്കും.
ഇന്ന് രാവിലെ 6നും 6.45നും നടന്ന ദിവ്യബലിക്ക് റവ. ഫാ. വർഗീസ് പൈനാടത്ത് (ഡോൺ ബോസ്കോ,വടുതല), റവ. ഫാ ഡേവിഡ് റോഡ്രിഗ്‌സ് (സ്റ്റെല്ല മേരീസ് ആശ്രമം, മുളവുകാട്) എന്നിവർ കാർമികത്വം വഹിച്ചു. വൈകീട്ട് ആറിന് നടക്കാനിരിക്കുന്ന ജപമാല, ദിവ്യബലി കർമ്മങ്ങൾക്ക് റവ. ഫാ ജിതിൻ ഞവരക്കാട്ട് നേതൃത്വം നൽകും. ചടങ്ങിൽ റവ. ഫാ ചാൾസ് തെറ്റയിൽ (സഹവികാരി സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക) വചനം പങ്ക് വെയ്ക്കും.
ജനുവരി 8 ശനിയാഴ്ച രാവിലെ 6.30ന് നടക്കുന്ന ദിവ്യബലിക്ക് റവ. ഫാ ജോസഫ് ഷൈജു തോപ്പിൽ (ഡയറക്ടർ, ലൂർദ്ദ് ഹോസ്പിറ്റൽ) മുഖ്യ കാർമികത്വം വഹിക്കും. ചടങ്ങിൽ റവ. ഫാ മിഥുൻ ജോസഫ് ചെമ്മായത്ത് (സഹവികാരി, മൗണ്ട് കാർമൽ ചർച്ച്, ചാത്യാത്ത്) വചനം പങ്ക് വെയ്ക്കും. തുടർന്ന് വൈകീട്ട് ആറിന് ചാത്യാത്ത് ദേവാലയത്തിൽ നിന്നുമുള്ള പ്രദക്ഷിണത്തിന് ശേഷം 7.30ന് റവ. ഫാ.ഇമ്മാനുവേൽ ഡിക് സൺ റിബേരോയുടെ (ഫ്ളോസ് കാർമൽ ആശ്രമം, ഓച്ചന്തുരുത്ത്) കാർമികത്വത്തിൽ ദിവ്യബലി നടത്തും. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ രാത്രിയിൽ ആകാശ വിസ്‌മയവും സംഘടിപ്പിക്കും.
തിരുനാൾ ദിനമായ ജനുവരി 9 ഞായറാഴ്ച രാവിലെ 7ന് റവ. ഫാ ജോർജ് കളങ്ങര (ഡോൺ ബോസ്കോ, വടുതല) ദിവ്യബലിക്ക് നേതൃത്വം വഹിക്കും. ചടങ്ങിൽ റവ. ഫാ.ജോർജ് എൻ.കെ (ഡോൺ ബോസ്കോ, വടുതല) വചനം പങ്ക് വെയ്ക്കും. തുടർന്ന് തിരുനാൾ ആഘോഷമായ ദിവ്യബലിക്ക് രാവിലെ 9.30ന് വെരി. റവ. മോൺ. മാത്യു ഇലഞ്ഞിമറ്റം ( വികാരി ജനറൽ, വരാപ്പുഴ അതിരൂപത) മുഖ്യ കാർമികത്വം വഹിക്കും. ചടങ്ങിൽ റവ. ഫാ ജോസ് സുരേഷ് (സേക്രഡ് ഹാർട്ട് ഭവൻ കപ്പൂച്ചിൻ ആശ്രമം, കോഴിക്കോട്) വചനം പങ്ക് വെയ്ക്കും.
തുടർന്ന് വൈകീട്ട് 4.30ന് റവ. ഫാ ഷിബു ഡേവിഡിന്റെ (ഡോൺ ബോസ്കോ, വടുതല) കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലി കർമത്തിൽ റവ. ഫാ ജോനാഥ് കപ്പൂച്ചിൻ (തിയോഫിൻ ഗിൽഡ് കേന്ദ്രം ഡയറക്ടർ, പൊന്നുരുന്നി ആശ്രമം) വചനം പങ്ക് വെയ്ക്കും. ശേഷം വൈകീട്ട് ആറിന് ചാത്യാത്ത് ദേവാലയത്തിലേക്കുള്ള പ്രദക്ഷിണത്തോട് കൂടി പരിശുദ്ധ തട്ടാഴാത്തമ്മയുടെ തിരുന്നാളിന് കൊടിയിറങ്ങും.
പ്രേക്ഷക പങ്കാളിത്തത്തിൽ പുതുമ സൃഷ്ടിച്ചുകൊണ്ട് 'മരണാനുകരണം' നാടകം