തദ്ദേശ തിരഞ്ഞെടുപ്പ് : മീഡിയ റിലേഷൻസ് കമ്മിറ്റി രൂപീകരിച്ചു.

പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മാധ്യമസംബന്ധിയായ കാര്യങ്ങൾ പരിശോധിച്ച് തീർപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുന്നതിനായി സംസ്ഥാനതല മീഡിയ റിലേഷൻസ് കമ്മിറ്റി രൂപീകരിച്ചു.


സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറിചെയർമാനും, പബ്ലിക് റിലേഷൻസ് ഓഫീസർ കൺവീനറുമായ മീഡിയ റിലേഷൻസ് സമിതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ലോ ഓഫീസർ, കൺസൽട്ടൻറ്  (ഇലക്ഷൻ), ഐ പി ആർ ഡി ഡയറക്ടർ, കെ യു ഡബ്‌ള്യു ജെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ഷില്ലർ സ്റ്റീഫൻ, മുതിർന്ന മാധ്യമപ്രവർത്തകനായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, ഇൻഫർമേഷൻ കേരള മിഷൻ  ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി കെ നൗഫൽ, സൈബർഡോം പോലീസ്  ഇൻസ്പെക്ടർ കെ ജി കൃഷ്ണൻ പോറ്റി എന്നിവർ അംഗങ്ങളാണ്.


മാധ്യമസംബന്ധിയായ പരാതികളും ആക്ഷേപങ്ങളും സമിതി പരിശോധിച്ച് നിയമപരമായ നടപടി സ്വീകരിക്കും. മീഡിയ റിലേഷൻസ് കമ്മിറ്റിയുടെ ഇ-മെയിൽ: secmediamonitoring@gmail.com

Author
Citizen Journalist

Goutham prakash

No description...

You May Also Like