ഇ - പാസിന് തിക്കും തിരക്കും; ഒറ്റദിവസം കൊണ്ട് ഒരു ലക്ഷത്തിലേറെ അപേക്ഷകൾ

വളരെ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് മാത്രമേ പാസിന് അപേക്ഷിക്കാവൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ അത്യാവിശ്യക്കാരുടെ യാത്രകൾ സുഗമമാക്കാൻ വേണ്ടിയാണ് പോലീസിന്‍റെ ഇ പാസ് സംവിധാനം സംസ്ഥാനത്ത് ഏർപ്പെടുത്തിയത്. എന്നാൽ പാസ്സിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം നിലവിൽ വന്നത് മുതൽ ആയിരക്കണക്കിന് അപേക്ഷകളാണ് പോലീസിന് ലഭിച്ചത്. 1,75,125 പേരാണ് പോലീസിന്‍റെ ഇ പാസിനായി അപേക്ഷിച്ചത് എന്നാണ് ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെയുള്ള കണക്കൾ സൂചിപ്പിക്കുന്നത്. ഇതില്‍ 15,761 പേര്‍ക്ക് യാത്രാനുമതി നല്‍കി. ഇതോടൊപ്പം 81,797 പേര്‍ക്ക് യാത്രാ അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ വളരെ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് മാത്രമേ പാസിന് അപേക്ഷിക്കാവൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതേസമയം 77,567 അപേക്ഷകള്‍ പരിഗണനയിലുണ്ട്. അപേക്ഷകള്‍ തീര്‍പ്പാക്കാനായി 24 മണിക്കൂറും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കിൽ മറ്റ് പാസിന്‍റെ ആവശ്യമില്ല.  ഹോം നേഴ്സ്, വീട്ടുജോലിക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം.സത്യവാങ്മൂലം ഉണ്ടെങ്കിൽ മരുന്ന്, ഭക്ഷ്യവസ്തുക്കള്‍ വാങ്ങല്‍ മുതലായ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക്  യാത്രചെയ്യാം. എന്നാല്‍ ഈ സൗകര്യം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും. അവശ്യവിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ യാത്ര ചെയ്യുമ്ബോള്‍ തിരിച്ചറിയല്‍ കാര്‍ഡ് നിർബന്ധമായും കരുതണം.

പിടിവിട്ട ചൈ​നീ​സ് റോ​ക്ക​റ്റ് ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തിൽ വീണു

Author
Sub-Editor

Sabira Muhammed

No description...

You May Also Like