ലോക്‌നാഥ് ബെഹ്‌റ ഇന്ന് പടിയിറങ്ങും; പുതിയ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്

പുതിയ ഡിജിപിയായി അനിൽ കാന്തിനെ നിശ്ചയിച്ചതോടെ ഔദ്യോഗിക ചുമതലകള്‍ കൈമാറി ലോക്‌നാഥ് ബെഹ്‌റ ഇന്ന് പടിയിറങ്ങും. 

അനിൽ കാന്തിനെ സംസ്ഥാന പോലീസ് മേധാവിയായി തീരുമാനിച്ച് മന്ത്രിസഭ. ഇന്ന് വൈകീട്ട് 4.30ന് അനിൽ കാന്ത് ചുമതലയേൽക്കും. ഡിജിപി സ്ഥാനത്തു നിന്നും ലോക്‌നാഥ് ബെഹ്റ വിരമിക്കുന്ന സാഹചര്യത്തിലാണ് അനിൽ കാന്ത് ഡിജിപിയായി സ്ഥാനമേൽക്കുന്നത്. ദളിത് വിഭാഗത്തിൽ നിന്ന് കേരളത്തിൽ ഡിജിപി സ്ഥാനത്തെത്തുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്.

കൽപറ്റ എഎസ്പിയായി പോലീസിൽ സേവനം തുടങ്ങിയ  അനിൽ കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ജയിൽ മേധാവി, ഗതാഗത കമ്മീഷ്ണർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഡൽഹി സ്വദേശിയായ അനിൽ കാന്ത് നിലവിൽ റോഡ് സുരക്ഷാ കമ്മീഷ്ണറാണ്. 


ഇതേ സമയം അഞ്ച് വര്‍ഷം സംസ്ഥാന പോലീസ് മേധാവിയെന്ന അപൂര്‍വ നേട്ടവുമായാണ് ലോക്‌നാഥ് ബെഹ്‌റയുടെ പടിയിറക്കം. ആലപ്പുഴയില്‍ എഎസ്പി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ലോക്‌നാഥ് ബെഹ്‌റ 2016 ജൂണ്‍ 1 മുതല്‍ 2017 മെയ് 6 വരെയും 2017 ജൂണ്‍ 30 മുതല്‍ 2021 ജൂണ്‍ 30 വരെയുമാണ് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയിലിരുന്നത്.

കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍, കണ്ണൂര്‍ എസ്പി, കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ്, കൊച്ചി പൊലീസ് കമ്മീഷണര്‍, തിരുവനന്തപുരത്ത് നര്‍ക്കോട്ടിക് വിഭാഗം എസ്പി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്‌സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും ലോക്‌നാഥ് ബെഹ്‌റയാണ്.

പ്രകൃതിയുടെ അന്തകനായി വയനാടൻ കാടുകളിൽ പടർന്ന് പിടിച്ച് മഞ്ഞക്കൊന്ന

Author
Sub-Editor

Sabira Muhammed

No description...

You May Also Like