അലാസ്കയിലെ അത്ഭുത പ്രതിഭാസം.....

സൂര്യോദയത്തിനു വേണ്ടി കാത്തിരിക്കുന്നത് 66  ദിവസങ്ങൾ!!!

അലാസ്കയിലെ ഉറ്റക്വിയാഗവിക് ലാണ്  ഈ അത്ഭുത പ്രതിഭാസം കാണാൻ സാധിക്കുക. കഴിഞ്ഞ വ്യാഴ്ച (19 / 11 / 2020)  ആയിരുന്നു ഇവിടെ ഈ വർഷത്തെ അവസാന സൂര്യാസ്തമയം കണ്ടത്. 66  ദിവസങ്ങൾക്ക് ശേഷം  മാത്രമേ ഇവിടെ സൂര്യോദയവും അസ്തമയവും കാണാൻ സാധിക്കുകയുള്ളു.ഇനി ഇവിടെയുള്ളവർക്ക് പകൽ വെളിച്ചം  കാണുവാനായി അടുത്ത വർഷം  വരെ കാത്തിരിക്കണം.. 

                                        'പോളാർനൈറ്റ്'  എന്ന പ്രതിഭാസമാണ് ഇതിനു പിന്നിൽ.ബാരോ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉറ്റക്വിയാഗവിക്  ആർട്ടിക്  സർക്കിൾനു 320 മൈലിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.ഇവിടെയുള്ള എല്ലാ മേഖലകളിലും ഈ പ്രതിഭാസം അനുഭവപ്പെടാറുണ്ട്.2021 ജനുവരി  21  വരെ ഇവിടെയുള്ളവർ ഇരുട്ടിൽ കഴിയണം.അന്ന് ഔദ്യോഗികമായി സൂര്യനുദിക്കുമെങ്കിലും ആദ്യ ആഴ്ചവരെ കുറച് മിനുട്ടുകൾ മാത്രമേ സൂര്യോദയം നീണ്ടുനിൽക്കു.പക്ഷെ സൂര്യൻ ഉദിക്കില്ലെന്ന് പറയുമ്പോളും പകൽ സമയം കൂരാകൂരിരുട്ട് ആകില്ല. പകരം സന്ധ്യ സമയത്തൊക്കെ കാണുന്നത് പോലെ നേരിയ വെളിച്ചം പ്രകടമാകും.പോളാർ നൈറ്റ് പ്രതിഭാസത്തിനുകാരണമാകുന്നത് ഒരു നിശ്ചിത അളവിൽ സൂര്യൻ ചക്രവാളത്തിനു താഴെ വരുന്നതാണ്. ഇതിന്റെ നേർ വിപരീതമായി മെയ് മുതൽ ഓഗസ്റ്റ് വരെ സൂര്യൻ അസ്തമിക്കാതെ ഇരിക്കുകയും ചെയ്യും.

കടപ്പാട്:കേരള കൗമുദി ദിനപത്രം

Author
No Image

Naziya K N

No description...

You May Also Like