ഇന്ധന വില സത്യവും മിഥ്യയും !!!

കണക്ക് നോക്കുകയാണെങ്കിൽ 2020 ത്തിൽ കേന്ദത്തിനു കിട്ടിയത് 2.2 അര ലക്ഷം കോടിയാണ് . എന്നാൽ  2021 ൽ കിട്ടാൻ പോകുന്നത് 3.7 ലക്ഷം കോടിയാണ് എന്നാണ് കണക്കുകൾ പറയുന്നത് . അങ്ങനെ യാണെങ്കിൽ ഒറ്റയടിക്ക് കേന്ദ്രത്തിനു കിട്ടാൻ പോകുന്നത് ഒന്നര ലക്ഷം കോടി രൂപയാണ്.

പ്രതിദിനം നമ്മൾ ചർച്ച ചെയ്യപ്പെടുകയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും ട്രോളുകളിലൂടെയും പ്രതികരിച്ചിട്ടും മാറ്റം വരാതെ തുടരുന്ന ഒന്നാണ് ഇന്ധന വില വർദ്ധനവ്.. ഓരോ ദിവസവും കൂടുന്ന ഇന്ധന വില സാധാരണക്കാരനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.  2017 വരെ   വില നിർണയം  മാസത്തിൽ രണ്ട് തവണ മാത്രമാണ് നടന്നുകൊണ്ടിരുന്നത്. എന്നാൽ 2017 ജൂൺ ന് ശേഷം ദിവസവും ഇന്ധന വില കൂടുകയോ കുറയുകയോ ചെയ്യുന്നുണ്ട് . മിക്ക ദിവസങ്ങളിലും കൂടുക തന്നെയാണ് പതിവ്. എന്ത് ന്യായം നിരത്തിയാലും നീതീകരിക്കാൻ കഴിയാത്ത നടപടിയാണ് സർക്കാർ സ്വീകരിച്ചത്. അതുകൊണ്ട് തന്നെയാണ് സർക്കാർ വൃത്തങ്ങൾ മൗനം വ്രതം തുടരുന്നതും. സാധാരണക്കാരന് ഒരു രൂപ പോലും അധികം നൽകേണ്ടി വരുന്നില്ലല്ലോ എന്ന ന്യായീകരണം ഇന്നത്തെ സാഹചര്യത്തിൽ ചോദിക്കാൻ തോന്നുന്നത് തന്നെ സങ്കടകരമാണ്. ഇന്ധന വില വർധനയിൽ കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതരാമൻ വ്യക്തമാക്കിയിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പരിഹാരം കാണേണ്ട വിഷയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണ് ?

 

 •        എക്സൈസ് ഡ്യൂട്ടി മാത്രമാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നത്.       
 •     ക്സൈസ് ഡ്യൂട്ടി തന്നെ രണ്ടായി തരാം തിരിച്ചിരിക്കുന്നു ബേസിക് എക്സൈസ് ഡ്യൂട്ടി എന്നും അഡിഷണൽ എക്സൈസ് ഡ്യൂട്ടി എന്നും
 •     ഇതിൽ  ബേസിക് എക്സൈസ് ഡ്യൂട്ടി മാത്രമാണ് കേന്ദ്രസർക്കാർ  സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നത്.
 •       അഡീഷണൽ എക്സൈസ് ഡ്യൂട്ടി കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ല .
 •        ബേസിക്  എക്സൈസ്  ഡ്യൂട്ടിയുടെ 41% സംസ്ഥാനങ്ങൾക്കും, 59 % കേന്ദ്ര സർക്കാറിനുമാണ്.
 •        ഒരു ലിറ്റർ പെട്രോളിന്റെ ബേസിക് എക്സൈസ് ഡ്യൂട്ടി ഒരു രൂപ നാൽപത് പൈസയാണ്.
 •         ഇതിന്റെ 41 ശതമാനമാണ് സംസ്ഥനങ്ങളുമായി പങ്കുവെക്കുന്നത്.
 •         അതായതു, ഒരു ലിറ്റർ പെട്രോളിന് 59 പൈസ മാത്രമാണ് സംസ്ഥാനങ്ങൾക്ക്  കിട്ടുന്നത് 
 •         അത് തന്നെ സംഥാനത്തിന്റെ വലിപ്പം, ജനസംഖ്യ തുടങ്ങിയ ഒരുപാട് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തത്തിലാണ് പങ്കുവെക്കപ്പെടുന്നത്.
 •         കേരളത്തിന് കിട്ടുന്നത് അതിൽ 1.19 ശതമാനം മാത്രമാണ്.
 •  പലപ്പോഴും കേന്ദ്രസർക്കാർ അതി വിദഗ്ധമായാണ് ഇന്ധന വില കൈകാര്യം ചെയ്യുന്നത്. അവർ എപ്പോളും ബേസിക് എക്സൈസ് ഡ്യൂട്ടി കുറക്കുന്നു, എന്നാൽ അഡിഷണൽ എസ്‌സിസ് ഡ്യൂട്ടി കുറക്കുന്നില്ല  അതുകൊണ്ടു കുറയുന്നത് സംസ്ഥാനങ്ങൾക്കുള്ള വിഹിതം തന്നെയാണ്         

പക്ഷെ കേന്ദ്രസർക്കാർ കൂട്ടുന്നത്   അഡീഷണൽ എക്സൈസ് ഡ്യൂട്ടി യിലാണ് അവിടെ കൂടുമ്പോൾ അതിന്റെ പങ്ക് കേന്ദ്രസർക്കാർ സംസഥാനത്തിനു നൽകേണ്ട കാര്യമേ ഇല്ല.  ഇതിന്റെ കൂടെ നമ്മുക്ക് ഒരു ഇന്ധന സെസ്  ർപ്പെടുത്തീട്ടുണ്ട്,  കേരള സംസ്ഥാനം കിഫ്ബിയിലൂടെ പല വികസന പ്രവർത്തനങ്ങളും നടത്തുന്നുണ്ട്, ഇതിലേക്ക് എടുത്ത വായ്പ്പകളുടെ തിരിച്ചടവായിട്ട് ധനകാര്യ മന്ത്രി ഡോക്ടർ ടി എം തോമസ് ഐസക് വകരുതീട്ടുള്ളതാണ്.  കേരളത്തിന് കിട്ടുന്നത് 20 രൂപാ 60 പൈസയോളം വരും. ഇത് ഓരോ ദിവസവും ആ ദിവസത്തിന്റെ വിലക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇന്ധന സെസ് 1 രൂപ 20 പൈസയോടൊപ്പം 19 ശിഷ്ടം വരുന്ന മൂല്യ വർധിത നികുതിയും, ഓരോ ലിറ്റർ പെട്രോളിന്  കേന്ദ്രത്തിന്റെ വിഹിതത്തിലുള്ള ഒരു പൈസയും കൂടെ കൂട്ടിയാൽ കേരളത്തിന് ലഭിക്കുന്ന തുക 21 രൂപ 67 പൈസയാണ്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും കേന്ദ്ര സർക്കാർ എവിടെയാണ് വില കൂട്ടുന്നതും കുറയ്ക്കുന്നതും എന്നും, കേരളത്തിന് ഏത് വിഹിതമാണ് ലഭിക്കുന്നതെന്നും. 

സർക്കാരിന് പ്രതേകിച്ച് ഒന്നും ചെയ്യാതെ ലഭിക്കുന്ന പണമാണ് നികുതി. ഇനി ആ കണക്ക് നോക്കുകയാണെങ്കിൽ 2020 ത്തിൽ കേന്ദത്തിനു കിട്ടിയത് 2.2 അര ലക്ഷം കോടിയാണ് . എന്നാൽ  2021 ൽ കിട്ടാൻ പോകുന്നത് 3.7 ലക്ഷം കോടിയാണ് എന്നാണ് കണക്കുകൾ പറയുന്നത് . അങ്ങനെ യാണെങ്കിൽ ഒറ്റയടിക്ക് കേന്ദ്രത്തിനു കിട്ടാൻ പോകുന്നത് ഒന്നര ലക്ഷം കോടി രൂപയാണ്.  ഇവിടെ കേന്ദ്ര സർക്കാർ പറയുന്നത് ഈ പണം രാഷ്ട്ര പുനർനിർമാണത്തിനാണ് ഉപയോഗിക്കുന്നതെന്ന്. അതായത് പാലം , റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മുതലുള്ള വികസനത്തിനാണ്.  ഇനി നിങ്ങൾ തീരുമാനിക്കുക ഇന്ധന നികുതി കുറച്ചാൽ അത് നമ്മുടെ രാഷ്ട്രത്തിന്റെ ഭാവിയെയും വികസനത്തെയും ബാധിക്കുമോ ?

 എൻ മലയാളം അന്വേഷണം തുടരുന്നു   . . .

കിഫ്‌ബി എന്താണെന്നറിയാമോ ???

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like