ഇംഗ്ലണ്ട് പര്യടനം; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി എഎൻഐ റിപ്പോര്‍ട്ട്
- Posted on July 15, 2021
- Sports
- By Sabira Muhammed
- 330 Views
ഒരു താരത്തിന്‍റെ പരിശോധനാ ഫലം നെഗറ്റീവായെന്നും ഒരാള്‍ ഐസൊലേഷനില്‍ തുടരുന്നതായും എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ ഇംഗ്ലണ്ട് പര്യടനത്തിലുള്ള രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎൻഐയുടെ റിപ്പോര്‍ട്ട്. ഇവരില്‍ ഒരു താരത്തിന്‍റെ പരിശോധനാ ഫലം നെഗറ്റീവായെന്നും ഒരാള്‍ ഐസൊലേഷനില്‍ തുടരുന്നതായും എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിസിഐ കോവിഡ് ബാധിച്ച താരങ്ങള്‍ ആരൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ല.
ചൊവ്വാഴ്‌ചത്തെ സന്നാഹ മത്സരം കോവിഡ് കണ്ടെത്തിയ താരങ്ങള്‍ക്ക് നഷ്‌ടമാകും. ഇരു താരങ്ങള്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ല. ദര്‍ഹാമിലേക്ക് മത്സരത്തിനായി ഇവര്‍ ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ബയോബബിളിന് താരങ്ങള്‍ പുറത്തായിരുന്നു. ബിസിസിഐ സെക്രട്ടറി ജെയ് ഷാ കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.