ടൗട്ടെ താണ്ഡവത്തിന് പിന്നാലെ ഭീഷണി ഉയർത്തി യാസ്

ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 23 ന് രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം പെട്ടെന്നുതന്നെ തീവ്ര ന്യൂനമര്‍ദ്ദം ആകുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

ടൗട്ടേക്ക് പിന്നാലെ ഭീഷണിയായി യാസ് ചുഴലിക്കാറ്റ് വരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 23 ന് രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം പെട്ടെന്നുതന്നെ തീവ്ര ന്യൂനമര്‍ദ്ദം ആകുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഈ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയാല്‍ യാസ് എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇത് കാരണം അടുത്ത ആഴ്ച കേരളത്തില്‍  മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തി. തെക്കന്‍കേരളത്തില്‍ ഇരുപത്തിയഞ്ചാം തീയതി മുതല്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. തൊട്ടടുത്ത ദിവസം തന്നെ വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കും. അതേസമയം, ഗുജറാത്തില്‍ കരയിലേക്ക് ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റ് ദുര്‍ബലമായി. എങ്കിലും തീരമേഖലയില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദുരിതപർവ്വം താണ്ടുന്നവർക്ക് തുണയാവുന്ന ചെറുപ്പം

Author
Sub-Editor

Sabira Muhammed

No description...

You May Also Like