മോൻസൻ മാവുങ്കലിനെതിരെ പരാതി പ്രവാഹം; ഗവേഷകരുടെ വ്യാജ ഒപ്പും സീലും നിര്‍മ്മിച്ചതിന് പുതിയ കേസ്

മോൻസൻ വ്യാജമായി ഉണ്ടാക്കിയത് ഇറിഡിയം കൈവശം വയ്ക്കാൻ അനുമതി ഉണ്ടെന്നുള്ള രേഖയാണ്

മോൻസൻ മാവുങ്കലിനെതിരെ പുരാവസ്തു തട്ടിപ്പ് കേസിന് പുറമെ ഡിആര്‍ഡിഒയുടെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയതിന് പുതിയ കേസ്. മോൻസൻ വ്യാജമായി ഉണ്ടാക്കിയത് ഇറിഡിയം കൈവശം വയ്ക്കാൻ അനുമതി ഉണ്ടെന്നുള്ള രേഖയാണ്. ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോന്‍സന്‍ നിർമ്മിച്ചെന്നും ക്രൈംഞ്ച്രാഞ്ച് കണ്ടെത്തി. സംഭവത്തില്‍ വിശദാംശങ്ങൾ തേടി ഡിആര്‍ഡിഒക്ക് അന്വേഷണസംഘം കത്ത് നല്‍കി. ഇതുവരെ ഏഴ് കേസുകളാണ് മോൺസൺ മാവുങ്കലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  മോന്‍സൺ  അറസ്റ്റിലായതിന് പിന്നാലെ പരാതി പ്രവാഹമാണ് പോലീസ് സ്റ്റേഷനുകളില്‍.

മെൻസ്ട്രൽ കപ്പുകൾ അണുനശീകരണം ചെയ്യ്ത് സൂക്ഷിക്കാൻ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ?

Author
Sub-Editor

Sabira Muhammed

No description...

You May Also Like