പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യാ ഗവൺമെന്റ് തിരുവനന്തപുരം കായിക വിദ്യാഭ്യാസത്തിൽ ഡാറ്റാ അനാലിസിസ് ദേശീയ ശിൽപ്പശാലയ്ക്ക് തുടക്കമായി

  • Posted on March 21, 2023
  • News
  • By Fazna
  • 99 Views

തിരുവനന്തപുരം: പ്ലാച്ചിമട കൊക്കകോള സമരസമിതിയുടെയും പ്ലാച്ചിമട കൊക്കക്കോള സമര ഐക്യദാർഢ്യ സമിതിയുടെയും ആഭിമുഖ്യത്തിൽ നിയമസഭയുടെ മുന്നിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് പ്ലാച്ചിമടയിലെ ഊരുമൂപ്പന്മാരുടെയും ഊരാളരുടെയും നേതൃത്വത്തിൽ നടത്തിയ ബഹുജന മാർച്ച് നിയമസഭക്ക് മുന്നിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച നഷ്ടപരിഹാര വിഷയത്തിൽ നീണ്ടകാലം ആദിവാസി ജനതയ്ക്ക് സമരം ചെയ്യേണ്ടി വരുന്നു എന്നത് കേരളം ഗൗരവപൂർവ്വം പരിഗണിക്കേണ്ടതാണ്. ഫെഡറൽ അധികാരങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും സംസ്ഥാനത്തിൻ്റെ നിയമ നിർമ്മാണാധികാരം സംരക്ഷിച്ചു കൊണ്ടും പ്ലാച്ചിമടയിലെ ആദിവാസി ജനതക്ക് ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന നിയമനിർമ്മാണ സഭയുടെ ഏകകണ്ഠമായ പിന്തുണയോടു കൂടി 2011 ൽ പാസാക്കിയ നിയമം രാഷ്ട്രപതി ഒപ്പിടാതെ മടക്കിയിട്ട് എട്ടു വർഷത്തോളമായി. ഈ വിഷയം കേരള നിയമസഭ തന്നെയാണ് ഗൗരവതരമായി പരിഗണിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്രട്ടറിയേറ്റിനു മുന്നിലെ സത്യഗ്രഹം പ്രമുഖ ഗാന്ധിയനും ഏകതാ പരിഷത്ത് സ്ഥാപകനുമായ ഡോക്ടർ പി വി രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ആസ്ട്രേലിയയിൽ അടക്കം വിവിധ രാജ്യങ്ങളിൽ ആദിമ നിവാസികളോട് ചെയ്ത കുറ്റകൃത്യ സമാനമായ പ്രവർത്തനങ്ങൾക്ക് രാഷ്ട്രതലവന്മാർ മാപ്പ് അപേക്ഷിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടും കേരളത്തിലും ഇന്ത്യയിലും കൊളോണിയൽ കാലഘട്ടത്തലെ പോലെ  ആദിമ നിവാസികൾ ഭീകരമായി ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നത് അതീവ ഖേദകരമാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു .ഇന്ത്യൻ പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും പ്ലാച്ചി മടയിലെ ആദിവാസി ജനതയോട് മാപ്പ് പറയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ധാർമികതയും ജനപക്ഷ സമീപനവും കൈമോശം വരുന്ന സർക്കാരുകൾ നിയമനിർമ്മാണ സഭകളെ പോലും നോക്കുകുത്തിയാക്കുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്ലാച്ചിമടയിലെ വിവിധ ഊരുകളിലെ ഊരുമൂപ്പന്മാരായ കെ.ശക്തിവേൽ, കെ.മാരിയപ്പൻ, എം.കിട്ടുച്ചാമി, സി.പെരിയസ്വാമി, സി.മുരുകേശൻ, എം.മുനിയൻ, കെ.സുബ്രഹ്മണ്യൻ, കെ.മൂർത്തി, കെ.സുന്ദരൻ, ആർ.മുരുകൻ എം തങ്ക വേലു എന്നിവർ സത്യഗ്രഹത്തിനു നേതൃത്വം നൽകി.

വിളയോടി വേണുഗോപാൽ, വിജയൻ അമ്പലക്കാട്,സി ആർ. നീലകണ്ഠൻ, ആർ.അജയൻ, ഇ സാബിൻ അബ്ദുൾ കരീം, അഡ്വ ജോൺ ജോസഫ്, മുതലാംതോട് മണി, എസ്.സുശീലൻ കെ.വി.ബിജു, എൻ.സുബ്രമണ്യൻ, ശരത് ചേലൂർ, എസ്.രാജീവൻ,മാഗ്ലിൻ ഫിലോമിന, എസ്. മിനി, ഷാജർ ഖാൻ, ഗ്ലേവിയസ് അഡ്വ.രാജശേഖരൻ, ബിന്ദു കമലം, ഉദയൻ പ്രകൃതി; മിർസാദ് റഹ്മാൻ,  അമീൻ റിയാസ് ഇ.പി.അനിൽ, പ്രസാദ് സോമരാജൻ, ഡോ.ഒ.ജി സജിത, സുരേന്ദ്രകുമാർ, ദീപ്തി മോൾ, രാജൻ വെള്ളനാട്, മലയൻകീഴ് ശ്രീകുമാർ , തുടങ്ങിയവർ പ്രസംഗിച്ചു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like