കോവിഡ് വാക്‌സിൻ രജിസ്ട്രേഷൻ ആരംഭിച്ച് സൗദി ...

വാക്‌സിൻ രോഗ പ്രധിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നുണ്ടെന്നും ശരീരത്തിൽ ആന്റിബോഡികളെ നിർമിച്ച്‌  ദീർഘ നാൾ നിലനിർത്തി തരുമെന്നും കണ്ടെത്തിയിട്ടുണ്ട്

കോവിഡ് വാക്‌സിൻ പൊതുജനങ്ങളിലേക്ക് എത്തിക്കാനായി രജിസ്ട്രേഷൻ  ചൊവ്വാഴ്ച്ച മുതൽ ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ മുഴുവൻ പൗരന്മാർക്കും വിദേശികൾക്കും "സിഹ്വത്തി " എന്ന അപ്ലിക്കേഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാൻ സാധിക്കും.http ://onelink.to/yjc3nj എന്ന ലിങ്കിൽ നിന്നും ആപ്പും ഡൗൺലോഡ് ചെയ്യാവുന്നതാണ്. 

വാക്‌സിൻ  പൂർണമായും സുരക്ഷിതവും ഫലപ്രദവുമാണെന്നും സ്ഥിതീകരിച്ചിട്ടുണ്ടെന്ന്  സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.വാക്‌സിൻ രോഗ പ്രധിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നുണ്ടെന്നും ശരീരത്തിൽ ആന്റിബോഡികളെ നിർമിച്ച്‌  ദീർഘനാൾ നിലനിർത്തി തരുമെന്നും കണ്ടെത്തിയിട്ടുണ്ട്.വാക്‌സിൻ  പൂർണമായും സൗജന്യമായി ലഭിക്കുമെന്നും,3 ഘട്ടങ്ങളായി വാക്‌സിൻ  വിതരണം നടത്തുമെന്നും ഓരോ ഘട്ടത്തിലും നിശ്ചിത വിഭാഗത്തില്പെടുന്നവർക്കാണ് വാക്‌സിൻ  നൽകുന്നതെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കടപ്പാട്:മലയാളം എക്സ്പ്രെസ്സ് 

Author
No Image

Naziya K N

No description...

You May Also Like