റോഡ് തടഞ്ഞ് സമരം ചെയ്യാൻ എന്ത് അവകാശമാണുള്ളത്? കിസാൻ മോർച്ചയോട് സുപ്രീം കോടതി

ഷെഹീൻ ബാഗ് സമരത്തിൽ  റോഡ് പൂർണ്ണമായി ഉപരോധിച്ച് സമരം അനുവദിക്കാനാകില്ലെന്നും മൂൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം സമരം നടത്താനാകൂവെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു

കർഷകരുടെ റോഡ് ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെ സുപ്രീം കോടതി.  റോഡ് തടഞ്ഞ് സമരം ചെയ്യാൻ എന്ത് അവകാശമാണുള്ളതെന്ന് കിസാൻ മോർച്ചയോട്  കോടതി ചോദിച്ചു. പോലീസ് വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് പ്രശ്നമെന്ന് കർഷക സംഘടനകൾ വിശദീകരിച്ചു. സമരം ചെയ്യുന്ന കർഷക സംഘടനകൾ  റോഡ് തടഞ്ഞുള്ള സമരം ഒഴിവാക്കുന്നതിൽ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഡിസംബർ ഏഴിന് കേസ് വീണ്ടും പരിഗണിക്കും. 

കർഷകർ ജന്തർമന്തറിൽ പ്രതിഷേധിക്കാൻ അനുമതി തേടി  നൽകിയ ഹർജി പരിഗണിച്ചപ്പോഴും സുപ്രീം കോടതി സമാന പരാമർശം നടത്തിയിരുന്നു. അന്നത്തെ സുപ്രീം കോടതി നിരീക്ഷണം, റോഡ് ഉപരോധിച്ച് സമരം ചെയ്യുന്ന കർഷകർ ഡൽഹിയെ ശ്വാസം മുട്ടിക്കുകയാണെന്നായിരുന്നു.  അനിശ്ചിതക്കാലം ഈ രീതിയിൽ ചെയ്യാനാകില്ലെന്നും അന്ന് കോടതി പറഞ്ഞിരുന്നു. നേരത്തെ ഷെഹീൻ ബാഗ് സമരത്തിൽ  റോഡ് പൂർണ്ണമായി ഉപരോധിച്ച് സമരം അനുവദിക്കാനാകില്ലെന്നും മൂൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം സമരം നടത്താനാകൂവെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.

നെയ്യാറിന്‍റെ തീരത്തുള്ളവര്‍ക്ക് ദുരിതം

Author
Sub-Editor

Sabira Muhammed

No description...

You May Also Like