രാജ്യത്ത് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി സമർപ്പിച്ച അപേക്ഷ പിൻവലിച്ച് ഫൈസര്‍
- Posted on February 05, 2021
- News
- By Naziya K N
- 498 Views
ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ആദ്യം അപേക്ഷ നല്‍കിയ കമ്ബനി ഫൈസറാണ്.

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. ബുധനാഴ്ച രാജ്യത്തെ ഡ്രഗ്‌സ് റഗുലേറ്ററുമായി കൂടിക്കാഴ്ച നടത്തിയതിന് അതിനു ശേഷമാണ് അപേക്ഷ പിന്‍വലിക്കാനുള്ള തീരുമാനമെന്നാണ് കമ്ബനി വ്യക്തമാക്കി . ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ആദ്യം അപേക്ഷ നല്‍കിയ കമ്ബനി ഫൈസറാണ്.
ഇന്ത്യയ്ക്ക് ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അടിയന്തര ഉപയോഗത്തിനായി വീണ്ടും അപേക്ഷ നൽകുമെന്നാണ് ഫൈസര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയായിരുന്നു വാക്‌സിന്റെ ഉപയോഗത്തിനായി ഫൈസര്‍ അനുമതിക്കായി അപേക്ഷിച്ചത്. പക്ഷേ ഇതിനുശേഷം അനുമതി തേടിയ കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നീ രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് ജനുവരിയില്‍ ഇന്ത്യ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.