ക്യാൻസറിനും ഉടൻ വാക്‌സിൻ ! പ്രതീക്ഷയോടെ ലോകം

"ക്യാൻസർ വാക്സിൻ എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ ഞങ്ങൾക്ക് മുന്നിലുള്ളത്. അതുകൊണ്ട്  മുഴുവൻ ശ്രദ്ധയും ഗവേഷണവും പരിശ്രമവും അതിലാണ്. ഞങ്ങളുടെ പക്കൽ mRNA  ടെക്‌നോളജിയിൽ നിർമ്മിക്കപ്പെട്ട നിരവധി ക്യാൻസർ വാക്സിനുകൾ ഇപ്പോഴുണ്ട്. വരും വർഷങ്ങളിൽ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനായി ഈ ക്യാൻസർ വാക്സിനുകൾ  ലോകത്തിന് നൽകാൻ കഴിയും എന്ന പൂർണ്ണ വിശ്വസം  ഞങ്ങൾക്കുണ്ട്."

കാൻസർ വാക്സിനുകൾകുള്ള  പരിശ്രമം  വർഷങ്ങളായി നടന്നു കൊണ്ടിരിക്കുകയാണ്,  പരാജയങ്ങളും പരിമിതികളും കാരണം സമീപ വർഷങ്ങളിൽ  ആരും തന്നെ  ഇതിന് മുതിർന്നിട്ടില്ല. എന്നാൽ കോവിഡ് -19 വാക്സിനുകളുടെ വിജയത്തെ തുടർന്ന്, ആദ്യ കോവിഡ് വാക്സിൻ കണ്ടുപിടിച്ച ജർമ്മൻ കമ്പനിയായ BioNTech ന്റെ Co Founder & Chief Medical Officer ആയ ശാസ്ത്രജ്ഞ ഓസ്‍ലം ടുറേസി (Ozlem tureci ) ലോകത്തിനാകെ പ്രതീക്ഷ നൽകുന്ന പുതിയ വിവരം പങ്കുവെക്കുകയാണ് .

"ക്യാൻസർ വാക്സിൻ എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ ഞങ്ങൾക്ക് മുന്നിലുള്ളത്. അതുകൊണ്ട്  മുഴുവൻ ശ്രദ്ധയും ഗവേഷണവും പരിശ്രമവും അതിലാണ്. ഞങ്ങളുടെ പക്കൽ mRNA ( The mRNA is an RNA version of the gene that leaves the cell nucleus and moves to the cytoplasm where proteins are made) ടെക്‌നോളജിയിൽ നിർമ്മിക്കപ്പെട്ട നിരവധി ക്യാൻസർ വാക്സിനുകൾ ഇപ്പോഴുണ്ട്. വരും വർഷങ്ങളിൽ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനായി ഈ ക്യാൻസർ വാക്സിനുകൾ  ലോകത്തിന് നൽകാൻ കഴിയും എന്ന പൂർണ്ണ വിശ്വസം  ഞങ്ങൾക്കുണ്ട്."  ഈ വാക്കുകൾ വിലപ്പെട്ടതാണ്.

കോവിഡ് വാക്‌സിൻ നിർമ്മിക്കുന്നതിനും വളരെ മുൻപേ ക്യാൻസർ വാക്സിനുള്ള പരീക്ഷണങ്ങൾ  BioNTech നടത്തിവന്നിരുന്നു. ശരീരത്തിൽ രൂപപ്പെടുന്ന ട്യൂമറിനെ ചെറുക്കാൻ ശരീരത്തിലെ ഇമ്യൂൺ സിസ്റ്റം ബലപ്പെടുത്തുക എന്ന ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കവേയാണ്  കോവിഡ് മഹാമാരി വന്നതും ഗവേഷണം താൽക്കാലികമായി അതിനുള്ള വാക്സിനിലേക്ക് തിരിഞ്ഞതും. രാജ്യങ്ങളും സംഘടനകളും കോർപ്പറേറ്റുകളും സഹായവുമായി ഒപ്പമുണ്ടാകുമെന്നതിനാൽ ക്യാൻസർ വാക്സിൻ നിർമ്മിക്കാനുള്ള പണം സ്വരൂപിക്കാൻ  ബുദ്ധിമുട്ടുമുണ്ടാവില്ല.  

മരണ കാരണങ്ങളില്‍ ലോകത്തിലെ  രണ്ടാമനായ ക്യാൻസർ എന്നും മനുഷ്യരാശിയുടെ പേടി സ്വപ്നമാണ്. അതുകൊണ്ട് തന്നെ നാളെയുടെ വലിയൊരു പ്രതീക്ഷയാണ് ക്യാൻസർ വാക്സിൻ എന്നത്. ക്യാൻസർ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ BioNTech  നിർമ്മിക്കുന്ന ക്യാൻസർ വാക്സിൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോക രജ്യങ്ങളിപ്പോൾ .

പുതിയ മോട്ടിവേഷൻ കാഴ്ചപ്പാടുമായി - മോട്ടിവേറ്റർ ഷിബു കുറുമ്പേമഠം.

Author
Sub-Editor

Sabira Muhammed

No description...

You May Also Like