മനാഫ് പണപിരിവ് നടത്തിയെന്ന് അർജുന്റെ കുടുംബം, തെളിയിച്ചാൽ എന്നെ കല്ലെറിഞ്ഞ് കൊന്നോളുയെന്ന് മനാഫ്
- Posted on October 03, 2024
- News
- By Varsha Giri
- 129 Views

കര്‍ണ്ണാടകയിലെ ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പണപ്പിരിവ് നടത്തിയെന്ന അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ലോറിയുടമ മനാഫ്. തന്നെ ക്രൂശിക്കുന്നത് എന്തിനാണെന്ന് അറിയില്ല, ഫണ്ട് പിരിവ് നടത്തിയിട്ടില്ല. അങ്ങനെ തെളിയിച്ചാല്‍ പരസ്യമായി കല്ലെറിഞ്ഞു കൊന്നോട്ടെയെന്നും അര്‍ജുനെകണ്ടെത്തുന്നത് വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നും മനാഫ് പറഞ്ഞു. എന്നാല്‍ ഇനി അത് സജീവമാക്കുമെന്നും ഉള്ളടക്കം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും പുതിയ ലോറിക്ക് അര്‍ജുന്റെ പേര് ഇടുമെന്നും മനാഫ് പ്രതികരിച്ചു.