മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും
- Posted on December 21, 2021
- News
- By Sabira Muhammed
- 219 Views
രാഷ്ട്രപതിയുടെ ആദ്യപരിപാടി കാസർഗോഡ് പെരിയ ക്യാമ്പസ്സില്‍ വൈകിട്ട് നടക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങാണ്

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും. കാസർകോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
രാഷ്ട്രപതിയുടെ ആദ്യപരിപാടി കാസർഗോഡ് പെരിയ ക്യാമ്പസ്സില്‍ വൈകിട്ട് നടക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങാണ്. വൈകിട്ട് 3.30 ന് നടക്കുന്ന പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയാകും.
പരിപാടിയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി എം വി ഗോവിന്ദന്‍ എന്നിവരും സംബന്ധിക്കും. 742 വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങുന്നത്. തുടർന്ന് നേവൽ ബേസിൽ വിവിധ പരിപാടികളിൽ സംബന്ധിക്കാൻ രാഷ്‌ട്രപതി നാളെ കൊച്ചിയിലെത്തും.
ദക്ഷിണ നാവിക കമാൻഡിന്റെ പ്രദർശനം വീക്ഷിക്കുന്ന അദ്ദേഹം വിക്രാന്ത് സെല്ലും സന്ദർശിക്കും. ഇതിന് ശേഷം പി എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ. രാഷ്ട്രപതി മറ്റന്നാൾ തിരുവനന്തപുരത്ത് എത്തും.