കർശന നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ ലോക്ക്ഡൗൺ

സത്യവാങ്മൂലം കൈയിൽ കരുതിയാൽ മാത്രമെ ഒഴിവാക്കാനാവാത്ത സാഹചര്യത്തിലെ യാത്രകളും അനുവദിക്കൂ. 

കർശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗൺ. സത്യവാങ്മൂലം കൈയിൽ കരുതിയാൽ മാത്രമെ ഒഴിവാക്കാനാവാത്ത സാഹചര്യത്തിലെ യാത്രകളും അനുവദിക്കൂ. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പോലീസ് പാസ് വേണം. രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക, മരണാനന്തരച്ചടങ്ങുകൾ, വിവാഹം എന്നിവക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. തിരിച്ചറിയൽ കാർഡ്, സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, ക്ഷണക്കത്ത് എന്നിവ ഉണ്ടങ്കിലെ യാത്ര തുടരാനാവൂ . ഇതേസമയം വിവാഹം, മരണാനന്തരച്ചടങ്ങുകൾ എന്നിവയ്ക്ക് കാർമികത്വംവഹിക്കേണ്ട പുരോഹിതന്മാർക്ക് നിയന്ത്രണമുണ്ടാവില്ല. രാവിലെ ഏഴുമുതൽ രാത്രി 7.30 വരെ ഹോട്ടലുകൾക്ക് പാഴ്സൽ നൽകാം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായി ബാങ്കുകളുടെയും ഇൻഷുറൻസ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനസമയം ചുരുക്കി. ഈ ദിവസങ്ങളിൽ പത്തുമുതൽ ഒന്നുവരെ മാത്രമെ ഇടപാടുകൾ ഉണ്ടാവൂ.

മറ്റ് നിർദ്ദേശങ്ങൾ:

  • മറ്റുസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനോടൊപ്പം 14 ദിവസം ക്വാറന്റീനിൽ കഴിയണം.
  • ചിട്ടിതവണ പിരിവിന് വിലക്ക്
  • ഹാർബർ ലേലം നിർത്തി
  • തട്ടുകടകൾ പാടില്ല
  • വാർഡ്തല സമിതിക്കാർക്ക് സഞ്ചരിക്കാൻ പാസ് നിർബന്ധം 
  • അഭിഭാഷകർക്കും ഗുമസ്തൻമാർക്കും കോടതി ചേരുന്നുണ്ടെങ്കിൽ യാത്രാനുമതി.
  • മെഡിക്കൽ ഉത്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ പാക്കിങ് യൂണിറ്റുകൾക്ക് പ്രവർത്തിക്കാം.
  • ആഴ്ച അവസാനം രണ്ടുദിവസം മാത്രം വാഹന വർക്ഷോപ്പുകൾ തുറക്കാം.
  • കള്ളുഷാപ്പുകൾ അടച്ചു
  • മാധ്യമപ്രവർത്തകരെ തടയില്ല.

സഹായമെത്തിക്കാൻ കൊച്ചി നഗരസഭയും !

Author
Sub-Editor

Sabira Muhammed

No description...

You May Also Like