രവീന്ദ്രൻ പട്ടയം; റദ്ദാക്കാൻ തീരുമാനിച്ചത് എം എം മണി മന്ത്രിയായിരിക്കെ

അനര്‍ഹരായവരുടെ പട്ടയം റദ്ദാക്കും

വീന്ദ്രൻ പട്ടയം റദ്ദാക്കാൻ തീരുമാനിച്ചത് എം എം മണി മന്ത്രിയായിരിക്കുമ്പോഴെന്ന് രേഖകൾ പുറത്ത്. 2019 ജൂൺ 17 ലെ ഉന്നതതല യോഗത്തിന്റെ മിനുട്സ് പുറത്ത്. പട്ടയങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത് റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആയിരുന്നു.

നൽകിയ പട്ടയങ്ങൾ പ്രത്യേകം പരിശോധിക്കാനും ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. അഞ്ചംഗ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയത്. അനര്‍ഹരായവരുടെ പട്ടയം റദ്ദാക്കും. അര്‍ഹരായവര്‍ക്ക് പുതിയ പട്ടയം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു.

അതേസമയം രവീന്ദ്രൻ പട്ടയ വിഷയത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് വിശദീകരണം തേടാൻ തീരുമാനിച്ച് സി പി ഐ എം സംസ്ഥാന നേതൃത്വം. പരസ്യ പ്രസ്താവന നടത്തിയതിനാണ് നടപടി. ഭൂവുടമകള്‍ക്ക് അനുകൂലമായ ഉത്തരവിനെ ചോദ്യം ചെയ്ത ശിവരാമന്‍ പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിശദീകരണം തേടുന്നത്. അടുത്ത സംസ്ഥാന നിര്‍വാഹകസമിതി ശിവരാമന് നോട്ടിസ് നൽകും.

സര്‍ക്കാരിന്‍റെ പുതിയ തീരുമാനത്തെ പിന്‍തുണയ്ക്കേണ്ട സി പി ഐ എം ജില്ലാ സെക്രട്ടറി അതിനെ എതിര്‍ത്തു പറഞ്ഞതാണ് തീരുമാനം വിവാദത്തിലാക്കിയതെന്നാണ് പാര്‍ട്ടി കരുതുന്നത്. സി പി ഐ എം റവന്യൂവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിച്ച് വിമര്‍ശനം ഉന്നയിച്ചതില്‍ സി പി ഐ എം സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലാണ്. റവന്യൂമന്ത്രിയോടോ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടോ ആലോചിക്കാതെയായിരുന്നു ശിവരാമന്‍റെ വിമര്‍ശനം.

സനിൽകുമാർ തീവണ്ടിയുടെ മുന്നിൽ ചാടി മരിച്ചിരുന്നു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like