കർഷക സമരം; കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയേക്കും
- Posted on November 24, 2021
- News
- By Sabira Muhammed
- 153 Views
കേന്ദ്രമന്ത്രി സഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും പാർലമെന്‍റിലേക്കടക്കം പ്രഖ്യാപിച്ച ട്രാക്ടർ മാർച്ച് ഉൾപ്പെടെയുള്ള തുടർസമരങ്ങളുടെ കാര്യത്തിൽ കർഷകർ നിലപാട് പ്രഖ്യാപിക്കുക

ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള കരട് ബില്ല് ചർച്ച ചെയ്യും. ഒരു ബില്ലാകും മൂന്ന് നിയമങ്ങൾ പിൻവലിക്കാൻ കൊണ്ടുവരികയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയേക്കും. നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക നടപടികൾ പൂർത്തിയാക്കി പാർലമെന്‍റിന്‍റെ അംഗീകാരം നേടണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രമന്ത്രി സഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും പാർലമെന്‍റിലേക്കടക്കം പ്രഖ്യാപിച്ച ട്രാക്ടർ മാർച്ച് ഉൾപ്പെടെയുള്ള തുടർസമരങ്ങളുടെ കാര്യത്തിൽ കർഷകർ നിലപാട് പ്രഖ്യാപിക്കുക. നിയമപരമായി താങ്ങുവില ഉറപ്പാക്കണമെന്ന കര്‍ഷകരുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും. നിയമങ്ങൾ പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും കര്‍ഷക രോഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിന്‍റെ സാധ്യതകൾ കേന്ദ്രം പരിശോധിക്കുന്നത്.