നെക്സു ബൈസിംഗ ഇലക്ട്രിക് സൈക്കിളുകൾ വിപണിയിലേക്ക്

ലക്ഷ്യം ദീര്‍ഘദൂര യാത്രക്കാർ 

ന്ത്യയിലെ മുന്‍നിര ആഭ്യന്തര ഇലക്ട്രിക് മൊബിലിറ്റി ബ്രാന്‍ഡായ നെക്‌സു മൊബിലിറ്റി, ഇലക്ട്രിക് സൈക്കിളുകളുടെ പോര്‍ട്ട്ഫോളിയോയില്‍ ഒരു പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചു. ബൈസിംഗ എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ ദീര്‍ഘദൂര പ്രതിദിന യാത്രക്കാരെ ലക്ഷ്യമിട്ടുള്ളതാണെന്നും കമ്പനി അറിയിച്ചു.

പുതിയ ലോംഗ് റേഞ്ച് ബൈസിംഗ ഇലക്ട്രിക് സൈക്കിള്‍ രണ്ട് വേരിയന്റുകളിലാണ് നിര്‍മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്. കമ്മ്യൂട്ടര്‍, കാര്‍ഗോ. ഇതില്‍ കമ്മ്യൂട്ടര്‍ പതിപ്പിന് 49,445 രൂപയും കാര്‍ഗോ പതിപ്പിന് 51,525 രൂപയുമാണ് എക്‌സ്‌ഷോറൂം. 

ഒരൊറ്റ വേര്‍പെടുത്താവുന്ന ലിഥിയം അയോണ്‍ ബാറ്ററിയുമായി വരുന്ന യൂണിസെക്‌സ് ഇലക്ട്രിക് സൈക്കിള്‍ എന്നാണ് കമ്പനി ബൈസിംഗ ഇ-സൈക്കിളിനെ വിശേഷിപ്പിക്കുന്നത്. പൂർണ ചാർജിൽ 100 കിലോമീറ്റർ റേഞ്ചും ഇലക്ട്രിക് സൈക്കിളിൽ നെക്‌സു വാഗ്ദാനം ചെയ്യുന്നു. 15 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള ഭദ്രമായി രൂപകല്പന ചെയ്ത കാര്‍ഗോ കാരിയേജാണ് ബൈസിംഗ കാര്‍ഗോയ്ക്ക് ഉള്ളത്.

കമ്പനി പറയുന്നതനുസരിച്ച്, റൈഡര്‍മാര്‍ക്കായി അനായാസമായി ഹോപ്പ്-ഇന്‍ ചെയ്യാനും ഹോപ്പ്-ഔട്ട് ചെയ്യാനും വേണ്ടിയാണ് ബൈസിംഗ ഇലക്ട്രിക് സൈക്കിളുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നെക്സു മൊബിലിറ്റി 2022 ഫെബ്രുവരിയില്‍ ഉല്‍പ്പന്നങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കും.

ഒരു കിലോമീറ്ററിന് വെറും രണ്ട് രൂപ മാത്രം ചെലവ്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like