വിരാട് കോലി നയിക്കുന്ന ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവായി ധോണി
- Posted on September 09, 2021
- Sports
- By Sabira Muhammed
- 460 Views
ഇന്ന് നടന്ന ടീം പ്രഖ്യാപനത്തിലാണ് പുതിയ വാർത്തയും പുറത്ത് വന്നത്

ഇന്ത്യൻ ടീമിന്റെ ട്വന്റി-20 ലോകകപ്പിനുള്ള ഉപദേഷ്ടാവായി എംഎസ് ധോണി. ഇന്ന് നടന്ന ടീം പ്രഖ്യാപനത്തിലാണ് പുതിയ വാർത്തയും പുറത്ത് വന്നത്. വിരാട് കോലി നയിക്കുന്ന ടീമിന്റെ ഉപദേഷ്ടാവായാണ് ധോണി എത്തുന്നത്.
കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ഛാഹർ, രവിചന്ദ്ര അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ഇടം നേടിയ ടീമിന്റെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയാണ്.