കളിക്കളത്തിൽ രണ്ടാം ദിനവും വയനാടിൻ്റെ മുന്നേറ്റം
കളിക്കളത്തിലെ രണ്ടാം ദിനവും ആവേശോജ്ജ്വലമായ മത്സരങ്ങൾക്കാണ് കാര്യവട്ടം എൽ എൻ സി പി ഇ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നാല്പതിലധികം ഇനങ്ങളിലാണ് ഇന്ന് വിദ്യാർഥികൾ മാറ്റുരച്ചത്. ഇന്നലെ മുതൽ തുടരുന്ന ഒന്നാം സ്ഥാനം നഷ്ടപ്പെടുത്താതെ വയനാട് ജില്ല തന്നെയാണ് ഇന്നും മുന്നേറിയത്.
സി.ഡി. സുനീഷ്.
കളിക്കളത്തിലെ രണ്ടാം ദിനവും ആവേശോജ്ജ്വലമായ മത്സരങ്ങൾക്കാണ് കാര്യവട്ടം എൽ എൻ സി പി ഇ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നാല്പതിലധികം ഇനങ്ങളിലാണ് ഇന്ന് വിദ്യാർഥികൾ മാറ്റുരച്ചത്. ഇന്നലെ മുതൽ തുടരുന്ന ഒന്നാം സ്ഥാനം നഷ്ടപ്പെടുത്താതെ വയനാട് ജില്ല തന്നെയാണ് ഇന്നും മുന്നേറിയത്.
214 പോയിന്റുമായി വയനാട് ജില്ല ഒന്നാം സ്ഥാനം നിലനിർത്തി മുന്നേറുന്നു. നിലവിൽ 81 പോയിന്റുമായി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തും 48 പോയിന്റുമായി കണ്ണൂർ ജില്ല മൂന്നാം സ്ഥാനത്തുമാണ്. കൂടുതൽ പോയിൻ്റ് നേടി കണിയാമ്പറ്റ എം ആർ എസ് തന്നെയാണ് രണ്ടാം ദിനവും മുന്നിൽ. രണ്ടാം സ്ഥാനത്ത് കണ്ണൂർ മോഡൽ റെസിഡൻഷ്യൽ സ്കൂളും മൂന്നാം സ്ഥാനത്ത് കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂളുമാണ്.
യു പി കിഡീസ് ബോയ്സ് വിഭാഗം ലോംഗ് ജമ്പിൽ നല്ലൂർനാട് ഡോ. അംബേദ്കർ മെമ്മോറിയൽ എം ആർ എസിലെ അവനീത് ഇ ആർ ഒന്നാം സ്ഥാനം നേടി. സബ് ജൂനിയർ ബോയ്സ് വിഭാഗം ലോംഗ് ജമ്പിൽ വയനാട് മാനന്തവാടിയിലെ നിതീഷ് ആർ, സബ് ജൂനിയർ ഗേൾസ് വിഭാഗം ലോംഗ് ജമ്പിൽ വയനാട് കൽപ്പറ്റയിലെ സൃന്യ. പി ആർ, ഓൾ കാറ്റഗറി ബോയ്സ് ആൻഡ് ഗേൾസ് വിഭാഗം 50 മീറ്റർ ഫ്രീ സ്റ്റൈൽ സ്വിമ്മിംഗിൽ നല്ലൂർനാട് ഡോ. അംബേദ്കർ മെമ്മോറിയൽ എം ആർ എസിലെ പ്രണവ് ജയൻ , ജൂനിയർ ബോയ്സ് വിഭാഗം ഹൈ ജമ്പിൽ തിരുനെല്ലി ആശ്രം മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ റിനീഷ് മോഹൻ, ജൂനിയർ ബോയ്സ് വിഭാഗം ജാവലിൻ ത്രോയിൽ കുറ്റിച്ചൽ ഗവണ്മെന്റ് മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ
തേജസ് ചന്ദ്രൻ എന്നിവർ ഒന്നാം സ്ഥാനം നേടി.
കൂടാതെ സബ് ജൂനിയർ ഗേൾസ് ഹൈ ജമ്പിൽ കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ അഞ്ജിത വി ജെ, ജൂനിയർ ഗേൾസ് വിഭാഗം ജാവലിൻ ത്രോയിൽ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ് മാനന്തവാടിയിലെ രജിത കെ ആർ, ഓൾ കാറ്റഗറി ബോയ്സ് ആൻഡ് ഗേൾസ് വിഭാഗം 50 മീറ്റർ ഫ്രീ സ്റ്റൈലിൽ കണ്ണൂർ ഗവണ്മെന്റ് മോഡൽ റെസിഡെൻഷ്യൽ സ്കൂളിലെ രാഗേഷ് എ സി, സീനിയർ ഗേൾസ് ഹൈ ജമ്പിൽ കൽപ്പറ്റ ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡെൻഷ്യൽ സ്കൂളിലെ അനന്യ എ എസ്, സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ ഇടുക്കി ഏകലവ്യ മോഡൽ റെസിഡെൻഷ്യൽ സ്കൂളിലെ അഖില ജൈമോൻ,
സീനിയർ ബോയ്സ് വിഭാഗം 4×100 ഫ്രീ സ്റ്റൈൽ റിലേ യിൽ കണ്ണൂർ ജില്ലയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂൾ തലത്തിൽ കണ്ണൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ 48 പോയിന്റുമായി ഒന്നാം സ്ഥാനത്തും 27 പോയിന്റുമായി ഞാറനീലി ഡോ അംബേദ്‌കർ വിദ്യാനികേതൻ സി ബി എസ് ഇ എം ആർ എസ് രണ്ടാം സ്ഥാനത്തും 26 പോയിന്റുകളുമായി നല്ലൂർനാട് ഡോ അംബേദ്കർ മെമ്മോറിയൽ എം ആർ എസ് മൂന്നാം സ്ഥാനത്തുമാണ്.
പെൺകുട്ടികളുടെ വിഭാഗത്തിൽ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ, കട്ടേല ഡോ അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നീ സ്കൂളുകൾ 62, 43, 22 എന്ന പോയിന്റു നിലയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്താണ്.