വിധി രേഖപ്പെടുത്താൻ ഒരുങ്ങി കേരളം !
- Posted on April 06, 2021
- News
- By Sabira Muhammed
- 50 Views
പ്രശ്നബാധിത കേന്ദ്രങ്ങളിൽ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉൾപ്പടെ സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും തിരഞ്ഞെടുപ്പ് കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

സംസഥാനത്ത് ഇന്ന് വേട്ടെടുപ്പ് . രാവിലെ ഏഴുമണിയോടെ എല്ലാ ബൂത്തുകളിലും പോളിങ് ആരംഭിച്ചു . വോട്ടർമാരുടെ നീണ്ടനിരയാണ് ഓരോ ബൂത്തുകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖരായ പല നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സ്ഥാനാർഥികളുടെയും ബൂത്ത് ഏജന്റുമാരുടെയും സാന്നിധ്യത്തിൽ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും രാവിലെ ആറുമണിയോടെ മോക് പോളിങ് ആരംഭിച്ചിരുന്നു. പത്തിൽതാഴെ ബൂത്തുകളിൽ മാത്രമാണ് വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയത്.
മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവർക്കും നിരീക്ഷണത്തിലുള്ളവർക്കും വൈകുന്നേരം അവസാന മണിക്കൂറിൽ വോട്ടുചെയ്യാൻ പ്രത്യേക സജ്ജീകരണങ്ങളുമുണ്ട്. പ്രശ്നബാധിത കേന്ദ്രങ്ങളിൽ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉൾപ്പടെ സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും തിരഞ്ഞെടുപ്പ് കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് നടക്കുന്ന വോട്ടെടുപ്പിന്റെ വിധി മേയ് രണ്ടിനാണ് പ്രഖ്യാപിക്കുക .