ചാരായത്തിന് വേണ്ടി അസ്സൽ നാടൻ തല്ല് - പൊന്നീച്ച പറത്തിയ അഭിനയം
- Posted on July 06, 2021
- Timepass
- By Sabira Muhammed
- 600 Views
വാറ്റ് ചാരായത്തിന്റെ പേരിലുണ്ടായ വാക്കേറ്റം അസ്സൽ നാടൻ തല്ലിലേക്ക് എത്തിച്ചേരുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പൾ ഏറെ പ്രചരിക്കുന്നത്. ഇത് ഒറിജിനൽ അടിയാണോ അതോ അഭിനയമാണോ എന്ന് കണ്ടുനിന്നവർക്കും സംശയം.
യുവാക്കളുടെ യൂട്യൂബ് ചാനലിൽ ഇട്ട വീഡിയോ നടന്ന സംഭവം എന്ന രീതിയിലാണ് പ്രചരിച്ചത്. കോവിഡ് കാലത്ത് ഏറെ പ്രസക്തിയുള്ള വാറ്റ് ചാരായത്തെ ആസ്പദമാക്കി യുവാക്കൾ ചെയ്ത വീഡിയോ ആണ് ഇത്തരത്തിൽ വൈറലായത്.
ആദ്യ വീഡിയോ വൈറലായതിന് തൊട്ട് പുറകെ പോലീസും ഇവരെ അന്വേഷിച്ചെത്തി. വീഡിയോ ചിത്രീകരിക്കാനായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് പുൽപള്ളി പോലീസ് യൂജിൻ ജോസ്,ടിനു ടി ജെ , റോബിൻ ,അനീഷ് ചന്ദ്രൻ , വിഷ്ണു , ശ്രീക്കുട്ടൻ രമേഷ് , അബിൻ , രാഹുൽ എന്നിവർക്കെതിരെ കേസെടുത്തത്.
എന്നിരുന്നാലും ഒറ്റ ദിവസം കൊണ്ട് പത്ത് ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്.