വിപ്ലവം സൃഷ്ടിക്കാൻ പുതുമുഖനിര? മന്ത്രിസഭയിൽ ചരിത്ര നീക്കത്തിന് സിപിഎം

പുതുമുഖനങ്ങളെയും വനിതകളെയും ഉൾപ്പെടുത്തി ഒരു പുതിയ മുഖം നൽകാൻ  തന്നെയാണ് തീരുമാനം , ഏകദേശം പത്തോളം മന്ത്രിമാർ പുതുമുഖങ്ങൾ ആവാനാണ്  സാധ്യത


ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് തുടര്‍ഭരണം കിട്ടയതിനു പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിലും പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങി സിപിഎം. സംസ്ഥാന മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ മുഴുവൻ മന്ത്രിസ്ഥാനങ്ങളും പുതുമുഖങ്ങള്‍ക്ക് നല്‍കുന്നത് അടക്കമുള്ള സാധ്യതകളാണ് സിപിഎം പരീക്ഷിക്കുന്നത്. ഘടകകക്ഷികളൊന്നും കൂടാതെ സിപിഎമ്മിനു തന്നെ കേവലഭൂരിപക്ഷം കിട്ടിയ സാഹചര്യത്തിൽ കൂടുതൽ മന്ത്രിസ്ഥാനങ്ങള്‍ സിപിഎമ്മിനു തന്നെ ലഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കത്തിന് പാര്‍ട്ടി ഒരുങ്ങുന്നത്.

പല മണ്ഡലങ്ങളിലും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയും സിറ്റിങ് മന്ത്രിമാരെ അടക്കം മാറ്റി നിര്‍ത്തുകയും ചെയ്ത തന്ത്രം വിജയിച്ച ആത്മവിശ്വാസത്തിലാണ് സിപിഎം പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിൽ 34 വര്‍ഷം ഭരിച്ചെങ്കിലും പിന്നീട് പാര്‍ട്ടി തകര്‍ന്നടിയാൻ കാരണം തലമുറ മാറ്റത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിൽ സിപിഎം പരാജയപ്പെട്ടതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നീക്കം.

കേരളത്തിൽ ഇന്ന് 37,190 പേർക്ക് കൊവിഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like