മങ്ങലേറ്റ് മലയാളികൾ; മദ്യം ഹോം ഡെലിവറി ഉടന്‍ നടപ്പാകില്ല

സര്‍ക്കാര്‍ തീരുമാനമനുസരിച്ച് മദ്യം ഹോം ഡെലിവറിയായി നല്‍കാനുള്ള  പദ്ധതിയിലായിരുന്നു ബിവറേജസ് കോര്‍പറേഷൻ. 

മദ്യം ഹോം ഡെലിവറി ആയി ലഭിക്കുമെന്ന് ആശ്വസിച്ചിരുന്ന മലയാളികളുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എറണാകുളം, തിരുവനന്തപുരം നഗരങ്ങളില്‍ ഓൺലൈൻ മുഖേനയുള്ള ഓര്‍ഡനനുസരിച്ച് പ്രീമിയം ബ്രാന്‍ഡുകള്‍ വീടുകളിലെത്തിക്കാനുള്ള  ആലോചനയിലായിരുന്നു ബിവറേജസ് കോര്‍പറേഷൻ. എന്നാൽ നീക്കം ഉടന്‍ നടപ്പാകില്ല എന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. മദ്യം ഹോം ഡെലിവറി വില്‍പ്പന നടത്താനുള്ള  തീരുമാനമെടുത്തിട്ടില്ലാ എന്നും അദ്ദേഹം പറഞ്ഞു. 

സര്‍ക്കാര്‍ തീരുമാനമനുസരിച്ച് മദ്യം ഹോം ഡെലിവറിയായി നല്‍കാനുള്ള  പദ്ധതിയിലായിരുന്നു ബിവറേജസ് കോര്‍പറേഷൻ. എറണാകുളം, തിരുവനന്തപുരം നഗരങ്ങളില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ ഓൺലൈൻ മുഖേനയുള്ള ഓര്‍ഡനനുസരിച്ച് വീടുകളിലെത്തിക്കാനായിരുന്നു തീരുമാനിച്ചത്. ബെവകോ എംഡി യോഗേഷ് ഗുപ്ത ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കാന്‍ തയാറെടുക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

40 ശ​ത​മാ​നം രോ​ഗി​ക​ളിലും അ​തി​തീ​വ്ര വൈ​റസ്

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like