പിണറായിയുടെ രണ്ടാമൂഴത്തിന്റെ 'സൗന്ദര്യം' - അഡ്വ. ഇ എം സുനിൽകുമാർ
- Posted on May 22, 2021
- Timepass
- By Sabira Muhammed
- 624 Views
ഏറെ വൈകി അധികാരമേറ്റ പിണറായി സർക്കാരിന്റെ രണ്ടാമൂഴത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ കുറിച്ചല്ല മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറെ ചർച്ച ചെയ്തത്. കോവിഡ് മഹാമാരിയെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗണിൽ ആയ തിരുനന്തപുരം ജില്ലയിൽ 750 പേരെയും 500 പേരെയും പങ്കെടുപ്പിച്ച് കൊണ്ട് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുകൊണ്ട് സത്യപ്രതിജ്ഞ നടത്തുന്നു എന്നതായിരുന്നു പരാതി. മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ കാര്യം ഈ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് " ഓരോ മലയാളിയുടെയും മനസ്സിലാണ് " എന്നാണ്. കോവിഡ് പ്രോട്ടോകോൾ പാലിക്കുമ്പോൾ തന്നെ തിരഞ്ഞെടുക്കപ്പെട്ട MLA മാരെയും MP മാരെയും അത്യാവശ്യം വേണ്ട ഉദ്യോഗസ്ഥരും ന്യായാധിപന്മാരും സാമൂഹിക സമുദായ നേതാക്കന്മാരും ക്ഷണിക്കപ്പെടുക എന്നുള്ളത് സാമാന്യ മര്യാദയാണ്. ആ ക്ഷണിക്കപ്പെടുന്നവരെല്ലാം തന്നെ ചടങ്ങിൽ പങ്കെടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതും കോലാഹലങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടാതെ പോയി. അല്ലെങ്കിൽ തന്നെ ആൾക്കൂട്ടം കുറയ്ക്കണമെന്ന ന്യായം അംഗീകരിക്കുമ്പോൾ തന്നെ ഒരു ഗവണ്മെന്റിന്റെ ഭരണഘടനാ പരമായ ചടങ്ങായ സത്യപ്രതിജ്ഞ ഓൺലൈൻ ആയോ വെർച്വലായോ നടത്താൻ പ്രോട്ടോകോൾ പ്രകാരം പറ്റില്ല എന്ന് അറിയാത്തവരല്ലല്ലോ മുൻഭരണ കർത്താക്കളായ പ്രതിപക്ഷവും മാധ്യമങ്ങളും.
ഇവിടെ നാം കാണേണ്ടത് രണ്ടാമൂഴത്തിൽ രക്തനകല്ല് പോലെ ശോഭിച്ച ആ അഞ്ഞൂറ് ക്ഷണിതാക്കളിലെ രണ്ട് പേരെയാണ്. കണ്ണൂരിലെ ഒരു സാധാരണ ബീഡി തൊഴിലാളിയായ ചേലാടാൻ ജനാർദനും കൊല്ലത്തെ ആട് വളർത്തൽ കാരിയായ സുബൈദുമ്മയും. ആ അഞ്ഞൂറ് പേരിൽ ഞങ്ങളില്ല എന്ന് പ്രചാരണം നടത്തുന്നവർ കാണേണ്ടത് VVIP കളായി എത്തിയ ഈ രണ്ട് മുഖങ്ങളെയാണ്. ഇടത് പക്ഷം വാക്ക് കൊണ്ടല്ല പ്രവർത്തി കൊണ്ടാണ് ഏറ്റവും സാധാരണക്കാരായ രണ്ട് പേരെ നെഞ്ചോട് ചേർത്ത് കൊണ്ട് ഈ സത്യപ്രതിജ്ഞാ ചടങ്ങിലെ താരങ്ങളാക്കിയത്. അത് തന്നെയാണ് പിണറായിയുടെ ഈ രണ്ടാമൂഴത്തിന്റെ സൗന്ദര്യം.