വടകരയിൽ ഭാര്യാവീടിന് തീ കൊളുത്തി; ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടക്കടവ് സ്വദേശി അനിൽകുമാറാണ് ഭാര്യാവീട്ടുകാരെ അപകടപ്പെടുത്താൻ ശ്രമിച്ചത്

ടകര കോട്ടക്കടവിൽ ഭാര്യാവീടിന് തീ കൊളുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ വടകര സ്വദേശി അനിൽകുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് വടകര കോട്ടക്കടവിൽ ഭാര്യയുടെ വീടിന് തീയിട്ട ശേഷം ശരീരത്ത് പെട്രോൾ ഒഴിച്ച് യുവാവ് അത്മഹത്യയ്ക്ക് ശ്രമിച്ചത്.

കോട്ടക്കടവ് സ്വദേശി അനിൽകുമാറാണ് ഭാര്യാവീട്ടുകാരെ അപകടപ്പെടുത്താൻ ശ്രമിച്ചത്. ഭാര്യയുമായി കുടുംബ പ്രശ്‌നങ്ങൾ നിലനിന്നിരുന്ന അനിൽകുമാർ ഇവരെ അപകടപ്പെടുത്തുമെന്ന് നാട്ടുകാരോട് മുൻപ് പറഞ്ഞിരുന്നതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

വീടിന് പുറത്ത് നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപെട്ട വീട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്.

ആത്മഹത്യയ്ക്ക് ശ്രമിച്ച അനിൽകുമാറിന്റെ ശരീരത്തിലെ തീ കെടുത്തിയ ശേഷം നാട്ടുാകാർ വടകര ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊള്ളൽ ഗുരുതരമായതിനാൽ അനിൽകുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും, സ്‌ക്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്.

അഞ്ചര വയസുകാരിക്ക് ക്രൂര മർദനം; വീട്ടുജോലിക്കാരിക്കെതിരെ കേസ്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like